ബോഹും/ തിരുവനന്തപുരം : ജര്‍മ്മന്‍ മലയാളികളുടെ കേന്ദ്ര സമിതിയായ യൂണിയന് ഓഫ് ജര്‍മ്മന്‍ മലയാളി അസോസിയേഷന് (ഉഗ്മ) കേരളത്തിലെ ഏറ്റവും മികച്ച മന്ത്രിക്ക് ഏര്‍പ്പെടുത്തിയ മിനിസ്റ്റര്‍ ഓഫ എക്സലന്‍സ് അവാര്‍ഡ് ധനകാര്യ മന്ത്രി കെ. എം മാണിക്ക് സമ്മാനിച്ചു. അന്‍പതിനായിരം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉത്ഘാടനം ചെയ്തു. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ കെ.എം മാണിക്ക് അവാര്‍ഡ് സമ്മാനിച്ചു. വ്യാവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ കേരള സാഹിത്യ അക്കാദമി പ്രസിഡന്റി പെരുമ്പടവം ശ്രീധരന്, മുന്‍ ചീഫ് സെക്രട്ടറി സി.പി. നായര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ലോകം മുഴുവനുളള മലയാളികള്‍ക്ക് അഭിമാനം പകരുന്ന നിലയില്‍ ഒരു മാതൃകാഭരണാധികാരിയായി മാറാന്‍ ധനമന്ത്രി കെ.എം. മാണിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ജൂറി വിലയിരുത്തി. കേരളത്തിന്റെ പുരോഗതിക്ക് വേണ്ടി കെ.എം. മാണി സ്വീകരിച്ച ദിശാബോധത്തോടെയുളള നടപടികളും പ്രവര്‍ത്തനരംഗത്ത് കാത്ത് സൂക്ഷിച്ച സത്യസന്ധതയും ജനങ്ങളോടുളള പ്രതിജ്ഞാബദ്ധതയും സമയബന്ധിതമായ പ്രവര്‍ത്തനശൈലിയുമാണ് അദ്ദേഹത്തെ അവാര്‍ഡിനായി തിരഞ്ഞെടുക്കാന്‍ കാരണമായതെന്ന് ഉഗ്മ കേന്ദ്രസമിതി പ്രസിഡന്റ് എബ്രഹാം ജോണ്‍ നെടുംതുരുത്തിമ്യാലില്‍ പറഞ്ഞു.
അവാര്‍ഡ് ലഭിച്ച തുക മാണി ഉഗ്മയുടെ കാന്‍സര്‍ പ്രോജക്ടിന് സംഭാവന നല്കി. ആയിരത്തോളം പേര് പങ്കെടുത്ത ചടങ്ങില്‍ ഉഗ്മ പ്രസിഡന്റ് എബ്രഹാം ജോണ്‍ സ്വാഗതവും സുനു എം. എ നന്ദിയും അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല