മോഹന്‍ലാല്‍ ആദ്യമായി ജോണി ആന്റണി ചിത്രത്തില്‍..; ‘ആറ് മുതല്‍ അറുപത് വരെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്ന സിബി കെ തോമസ്-ഉദയകൃഷ്ണ കൂട്ടുകെട്ടാണ്. ട്വന്റി ട്വന്റി, ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്നീ സിനിമകള്‍ക്ക് ശേഷം സിബി-ഉദയന്‍ കൂട്ടുകെട്ടിനൊപ്പം മോഹന്‍ലാല്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണ് ആറ് മുതല്‍ അറുപത് വരെ.
മോഹന്‍ലാലിന്റെ ക്രിസ്മസ് റിലീസായി എത്തുന്ന അവധിക്കാല ആഘോഷചിത്രമായിരിക്കും ആറ് മുതല്‍ അറുപത് വരെ. മേജര്‍ രവിയുടെ ‘കര്‍മ്മയോദ്ധ’ പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും മോഹന്‍ലാല്‍ ജോണി ആന്റണി ചിത്രത്തില്‍ ജോയിന്‍ ചെയ്യുക.
മോഹന്‍ലാല്‍ നായകനായ ‘ഹലോ’ എന്ന സിനിമ നിര്‍മ്മിച്ച ജോയ് തോമസ് ശക്തികുളങ്ങരയാണ് ജിതിന്‍ ആര്‍ട്‌സിന് വേണ്ടി ഈ ചിത്രം നിര്‍മ്മിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല