ലണ്ടന്‍: എച്ച്.ഐ.വി പോസിറ്റീവായ ഉഗാണ്ടന്‍ സ്വവര്‍ഗാനുരാഗിയെ ബ്രിട്ടന്‍ നാടുകടത്താനൊരുങ്ങുന്നു. നാല്‍പതുകാരനായ ജമാല്‍ അലിയെയാണ് അടുത്താഴ്ച ഉഗാണ്ടയിലേക്ക് നാടുകടത്തുന്നത്. തന്നെ നാടുകടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്.
14 വയസിനുമുകളിലുള്ളവരിലെ സ്വവര്‍ഗാനുരാഗം ഉഗാണ്ടയില്‍ ശിക്ഷാര്‍ഹമാണ്. ലൈഗിക ബന്ധത്തിലൂടെ എച്ച്.ഐ.വി പടരാനിടയാക്കുന്നവര്‍ക്ക് മരണശിക്ഷവരെ നല്‍കുന്നതിനുള്ള ഒരു ബില്ല് പാര്‍ലമെന്റിന്റെ പരിഗണനയിലുണ്ട്. ഈ സാഹചര്യത്തില്‍ ജമാല്‍ അലി നാട്ടിലെത്തിയാല്‍ അദ്ദേഹത്തിന്റെ ജീവനുതന്നെ ഭീഷണിയാണ്.
എന്നാല്‍ അലി സ്വവര്‍ഗാനുരാഗിയാണെന്നത് യു.കെ ബോര്‍ഡര്‍ ഏജന്‍സി അംഗീകരിച്ചിട്ടില്ല. ഒരു വര്‍ഷത്തിലധികമായി ഇയാള്‍ സ്വവര്‍ഗാനുരാഗിമാരുടെ ഗ്രൂപ്പില്‍ ചേര്‍ന്നിട്ടും യു.കെയില്‍ ഇയാളെ അംഗീകരിച്ചിട്ടില്ല.
കഴിഞ്ഞമാസം ബ്രന്‍ഡ നാമിഗെഡ് എന്ന സ്വവര്‍ഗാനുരാഗിയെ യു.കെയില്‍ നിന്നും ഉഗാണ്ടയിലെത്തിക്കാന്‍ നീക്കം നടന്നിരുന്നു. എന്നാല്‍ ഇവര്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്ന് നടപടി വൈകിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല