ന്യൂയോര്‍ക്ക് : ഹൃദ്രോഗം കണ്ടെത്താനായി സഹായിക്കുന്നതിനായി ഉപയോഗിക്കുന്ന ഇലക്ട്രോകാര്‍ഡിയോ ഗ്രാം വലിയ സഹായമൊന്നും ചെയ്യുന്നില്ലെന്ന് വദഗ്ദ്ധരുടെ കണ്ടെത്തല്‍. യുഎസ് ഗവണ്മെന്റിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധ സമിതിയാണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ നടത്തിയത്. പുകവലി, മദ്യപാനം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ തുടങ്ങിയ അസുഖങ്ങളുണ്ടെങ്കിലും ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗികളില്‍ രോഗത്തിന്റെ സാധ്യതകള്‍ കണ്ടെത്താന്‍ ഇസിജി സഹായിക്കുന്നില്ലെന്നാണ് യുഎസ് പ്രിവന്റീവ് സര്‍വ്വീസ് ടാസ്ക് ഫോഴ്സ് കണ്ടെത്തിയിരിക്കുന്നത്.
ചെറിയ രോഗ ലക്ഷണങ്ങളുളളവരേയും ഇത്തരം ടെസ്റ്റുകള്‍ ഉപയോഗിച്ച് കണ്ടെത്താന്‍ കഴിഞ്ഞാല്‍ അത് വളരെഏറെ ഉപയോഗപ്രദമായിരിക്കുമെന്ന് പഠനസംഘത്തില്‍ ഉള്‍പ്പെട്ട ജോയി മെലിന്‍കോ പറഞ്ഞു. ഇസിജി എടുക്കുന്ന രോഗികള്‍ അപകടസാധ്യത അധികമില്ലാത്ത കൂട്ടത്തില്‍ പെടുന്നവരാണ് എന്നാണ് ധാരണം. എന്നാല്‍ ഇത്തരക്കാരില്‍ കടുത്ത ഹൃദ്രോഗ സാധ്യതയുണ്ടെന്ന് തിരിച്ചറിയാന്‍ മതിയായ തെളിവുകള്‍ ഒന്നും തന്നെ ലഭിക്കുന്നില്ലെന്നും ആനല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
ആരോഗ്യവാന്മാരായ ആളുകളില്‍ തെറ്റായ റിസല്‍ട്ട് കിട്ടുന്നത് ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്നും പഠനഫലത്തില്‍ പറയുന്നു. ചെറിയ രോഗസാധ്യതയുളള ആളുകളില്‍ തെറ്റായ പരശോധനാഫലം ലഭിക്കുന്നത് രോഗം ശരിയായ സമയത്ത് കണ്ടുപിടിക്കാതിരിക്കുന്നതിന് തുല്യമാണ്. എന്നാല്‍ തെറ്റായ പരിശോധനാഫലമോ, അല്ലെങ്കില്‍ രോഗമുണ്ടെന്ന തെറ്റായ കണ്ടെത്തലോ, രോഗമുണ്ടന്ന കണ്ടെത്തലോ മറ്റ് ടെസ്റ്റുകള്‍ നടത്താന്‍ ഡോക്ടര്‍മാരെ പ്രേരിപ്പിക്കും.
അതുകൊണ്ട് തന്നെ രോഗനിര്‍ണ്ണയത്തിന് ഇസിജിയെ മാത്രം പൂര്‍ണ്ണമായി ആശ്രയിക്കരുതെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.രോഗമുണ്ടെന്ന് സംശയം തോന്നിയാല്‍ ഉടന്‍ ഇസിജി എടുക്കാന്‍ പോകാതെ ആഹാര രീതി, ജീവിതശൈലി, പാരമ്പര്യമായി രോഗമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ സ്വന്തം ഡോക്ടര്‍മാരുമായി പങ്കുവെയ്ക്കണമെന്ന് മെലിന്‍കോ നിര്‍ദ്ദേശിക്കുന്നു. ഇത് മനസ്സിലാക്കുന്നതിലൂടെ ഒരാള്‍ക്ക് രോഗം വരാന്‍ എത്രത്തോളം സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുമെന്നും അത് അനുസരിച്ച് കൂടുതല്‍ ടെസ്്റ്റുകള്‍ നടത്തി രോഗനിര്‍ണ്ണയം നടത്താന്‍ സാധിക്കുമെന്നും മെലിന്‍കോ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല