1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2011

ന്യൂദല്‍ഹി: ഇരട്ടപൗരത്വം ലഭിക്കുന്നതിനായി ന്യൂദല്‍ഹിയില്‍ ക്യാംപെയിന്‍ ചെയ്യുന്ന ഇന്ത്യന്‍ വേരുള്ള ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് കക്ഷിഭേദമന്യേയുള്ള പിന്തുണയുള്ളതായി റിപ്പോര്‍ട്ട്.

പ്രശ്‌നം പാര്‍ലമെന്റില്‍ ചര്‍ച്ചക്കെടുക്കാമെന്ന് എം.പി മാര്‍ ഉറപ്പുനല്‍കിയതായി ക്യാപയിന്‍ ഗ്രൂപ്പായ എച്ച്.എസ്.എം.പി ഫോറം ചെയര്‍മാന്‍ ആന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അമിത് കപാഡിയ അറിയിച്ചു.

ഇരട്ടപൗരത്വം നേടുന്നതിന് മിക്ക രാഷ്ട്രീയക്കാരുടെയും പിന്തുണ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. പാര്‍ലമെന്റില്‍ ഈ കാര്യം രാഷ്ട്രീയമായി പരിഗണിക്കുന്നതില്‍ അവര്‍ വലിയ താല്‍പര്യമാണ് കാണിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഈ അവകാശം ഞങ്ങള്‍ക്ക് ലഭിച്ചേ തീരൂ. ഇതിന് ഇന്ത്യന്‍ സര്‍ക്കാര്‍ അര്‍ഹമായ പരഗണന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.