സ്വപ്നസുന്ദരി ശ്രീദേവിയുടെ ആഘോഷപൂര്‍വമായ തിരിച്ചുവരവാകുന്ന ഇംഗ്ളീഷ് വിംഗ്ളീഷില്‍ അമിതാബ് ബച്ചനും അജിത്തും. ചിത്രത്തിന്റെ തമിഴ് ഹിന്ദി പതിപ്പുകളിലാണ് അതിഥിതാരങ്ങളായി ഇരുവരും എത്തുന്നത്.
ഇംഗ്ളീഷ് സ്പീക്കിംഗ് കോഴ്സിന്റെ കരുത്തുമായി ആദ്യമായി അമേരിക്കയിലേക്ക് പറക്കുന്ന ഇന്ത്യന്‍ വീട്ടമ്മയായാണ് ശ്രീദേവി ഹാസ്യസ്വഭാവമുള്ള ഇംഗ്ളീഷ് വിംഗ്ളീഷില്‍ കഥാപാത്രമാകുന്നത്. അമേരിക്കയിലേക്കുള്ള ആദ്യയാത്രയില്‍ വിമാനത്തില്‍ വച്ച് പരിചയപ്പെടുന്ന അപരിചിതനായാണ് ഹിന്ദിയില്‍ അമിതാബ് ബച്ചനും തമിഴില്‍ അജിതും വേഷമിടുന്നത്. ഇന്ത്യന്‍ സിനിമയിലെ ഇന്നലെകളുടെ സ്വപ്നസുന്ദരി ശ്രീദേവിക്കൊപ്പം ബോളിവുഡില്‍ ബിഗ് ബിയും കോളിവുഡില്‍ അജിതും വിമാനയാത്ര നടത്തും.ഹിന്ദി,തമിഴ്,തെലുങ്ക് പതിപ്പുകളിലായാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
വിഷ്ണുവര്ദ്ധന് സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്ന് അടുത്തയാഴ്ച അജിത് ഇംഗ്ളീഷ് വിംഗ്ളീഷില്‍ ഭാഗമാകാനെത്തും. ചിത്രത്തിലെ നിര്ണ്ണായകരംഗം കൂടിയാണ് വിമാനയാത്രക്കിടയിലെ കണ്ടുമുട്ടല്‍. ബിഗ് ബി തന്നെ തമിഴ്,തെലുങ്ക് പതിപ്പുകളിലും ഈ കഥാപാത്രമാകുമെന്നായിരുന്നു ആദ്യവിവരം.എന്നാല്‍ ചിത്രത്തിന്റെ തെന്നിന്ത്യയിലെ വാണിജ്യസാധ്യത പരിഗണിച്ച് അജിത്തിനെ അതിഥിതാരമാകാന് ക്ഷണിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല