മലയാളത്തിന്റെ പ്രിയ ചലച്ചിത്രകാരന് ലോഹിതദാസിന്റെ സ്വപ്നവീടായ അമരാവതിയും കുടുംബവീടും ജപ്തി ചെയ്യാനൊരുങ്ങുന്നു. 2 വീടുകളിലുമായി ഒരു കോടിയോടടുത്ത് കടബാധ്യതയാണ് ഈ കുടുംബത്തിനുള്ളത്. ഇതുമായി ബന്ധപ്പെട്ട് ബാങ്ക് നടപടികള്‍ ആരംഭിച്ചു.
കസ്തൂരിമാന്റെ തമിഴ് റീമേക്കാണ് ലോഹിയെ കടക്കെണിയിലാക്കിയത്. അദ്ദേഹത്തിന്റെ മരണശേഷം സിനിമ മേഖലയില്‍ നിന്നും ധാരാളം സഹായ വാഗ്ദാനങ്ങള്‍ ലഭിച്ചിരുന്നെങ്കിലും പാഴ് വാക്കായി. ചെന്നൈ പ്രസാദ് അക്കാദമിയില്‍ സിനിമാട്ടോഗ്രഫി പഠിക്കുകയാണ് ഒരു മകന് ഹരികൃഷ്ണന്, മറ്റൊരു മകനായ വിജയ് ശങ്കര്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി വിദ്യാര്‍ത്ഥിയാണ്. ആരോടും പരിഭവം പറയാനില്ലെന്ന മാനസികാവസ്ഥയിലാണ് ലോഹിതദാസിന്റെ ഭാര്യ സിന്ധു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല