1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2012

ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകളില്‍ ഓരോരുത്തരായി കൊഴിഞ്ഞു പോകുന്നതിനിടയില്‍ പ്രതീക്ഷയുടെ നാളം ബാക്കി വെച്ചു കൊണ്ട്‌ പി കശ്യപ്‌ മുന്നോട്ട്‌. ബാഡ്‌മിന്റണ്‍ സിംഗിള്‍സില്‍ പ്രീ ക്വാര്‍ട്ടര്‍ എന്ന കടമ്പ കടന്ന്‌ കശ്യപ്‌ ക്വാര്‍ട്ടര്‍ ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചിരിക്കുന്നു.

ഒരു ഫൈനല്‍ മത്സരത്തിനെ ഓര്‍മ്മിപ്പിക്കും വിധം ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ശ്രീലങ്കയുടെ നിലുക കരുണരത്‌നയെ പരാജയപ്പെടുത്തിയാണ്‌ കശ്യപ്‌ ക്വാര്‍ട്ടറില്‍ എത്തിയിരിക്കുന്നത്‌.
മൂന്നു ഗെയിമിലേക്ക്‌ നീണ്ട പോരാട്ടത്തിനൊടുവില്‍ 21-14, 15-21, 21-9 എന്ന സ്‌കോറിലാണ്‌ കശ്യപ്‌ വിജയം വരിച്ചത്‌. 66 മിനിറ്റ്‌ നീണ്ടു നിന്നും മത്സരം. ഇതോടെ ഒളിംപിക്‌സില്‍ ബാഡ്‌മിന്റണില്‍ ക്വാര്‍ട്ടറില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായി മാറി കശ്യപ്‌.

നിലവില്‍ ഇരുപത്തിയൊന്നാം റാങ്കുകാരനായ കശ്യപ്‌ റാങ്കിങ്ങില്‍ തന്നേക്കാള്‍ വമ്പന്‍മാര്‍ക്കെതിരെ അട്ടിമറി വിജയങ്ങള്‍ നേടിയാണ്‌ ക്വാര്‍ട്ടര്‍ പ്രവേശം നടത്തിയിരിക്കുന്നത്‌. പതിനൊന്നാം റാങ്കുകാരനായ വിയറ്റ്‌നാം താരം മിന്‍ നിഗ്വാനെയെ പരാജയപ്പെടുത്തിയാണ്‌ കശ്യപ്‌ പ്രീ ക്വാര്‍ട്ടറിലെത്തിയിരുന്നത്‌.അതേ സമയം എട്ടാം സീഡുകാരനാ. കെനിച്ചി താഗോയെ പരാജയപ്പെടുത്തി പ്രീക്വാര്‍ട്ടറില്‍ എത്തിയ കരുണ രത്‌നെയായാണ്‌ ഇപ്പോള്‍ കശ്യപ്‌ പരാജയപ്പെടുത്തിയിരിക്കുന്നത്‌.

കശ്യപ്‌ ഇന്ത്യയുടെ ഒളിംപിക്‌സ്‌ മെഡല്‍ പ്രതീക്ഷയ്‌ക്ക്‌ ആക്കം കൂട്ടി കൊണ്ട്‌ കശ്യപ്‌ ക്വാര്‍ട്ടറില്‍ പ്രവേശിച്ചപ്പോള്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന അമ്പെയ്‌ത്ത്‌ താരം ദീപിക കുമാരി പുറത്തായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.