1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2012

ലണ്ടന്‍ : ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ മത്സരങ്ങളില്‍ ഒത്തുകളി നടന്നതായി വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് എട്ടു താരങ്ങളെ അയോഗ്യരാക്കി. വനിതാ ഡബിള്‍സിലെ നാല് ടീമുകളെയാണ് അയോഗ്യരാക്കിയത്. ചൈന, ദക്ഷിണകൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ താരങ്ങള്‍ക്കെതിരേയാണ് നടപടി വന്നിരിക്കുന്നത്. ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് രാജ്യാന്തര ബാഡ്മിന്റണ്‍ ഫെഡറേഷനാണ് താരങ്ങളെ അയോഗ്യരാക്കി കൊണ്ടുളള നടപടി സ്വീകരിച്ചത്. സംഭവത്തില്‍ ഫെഡറേഷന്‍ ഖേദം പ്രകടിപ്പിച്ചു.

ചൈനീസ് താരങ്ങളായ യു യാ്ങ്ങ് – വാങ്ങ് സിയാലി സഖ്യം സീഡ് ചെയ്യപ്പെടാത്ത ദക്ഷിണകൊറിയന്‍ സഖ്യത്തിന് മനപൂര്‍വ്വം തോറ്റുകൊടുക്കുകയായിരുന്നുവെന്നാണ് ആരോപണം. ചൈനയുടെ തന്നെ രണ്ടാം ഡബിള്‍സ് ജോഡിയുമായി മുഖാമുഖം വരുന്നത് ഒഴിവാക്കാനായിരുന്നു ഈ ഒ്്ത്തുകളിയെന്നാണ് ആരോപണം. ചൈനയുടെ ലോക ചാമ്പ്യന്‍ ഉള്‍പ്പെട്ട ജോഡിയാണ് താരതമ്യേന ദുര്‍ബലരായ ദക്ഷിണകൊറിയയോട് തോറ്റത്്. ശക്തരായ ജപ്പാന്‍ ചൈനീസ് തായ്‌പെയോട് തോറ്റതും ഒ്ത്തുകളിയാണന്ന് ആരോപണമുയര്‍ന്നു. നാല് ദക്ഷിണകൊറിയന്‍ താരങ്ങള്‍ക്കും ചൈനയുടേയും ഇന്തോനേഷ്യയുടേയും രണ്ടു വീതം താരങ്ങള്‍ക്കെതിരേയുമാണ് നടപടികള്‍.

സംഭവത്തില്‍ രാജ്യാന്തര ബാഡ്മിന്റണ്‍ ഫെഡറേഷന്‍ ഖേദം പ്രകടിപ്പിച്ചു. സംഭവം സ്‌പോര്‍ട്ട്‌സിനും കളിക്കാര്‍ക്കും ഉണ്ടാക്കിയ മാനഹാനിയില്‍ അതീവ ഖേദം പ്രകടിപ്പിക്കുന്നതായി ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന് ചീഫ് എക്‌സിക്യൂട്ടീവ് തോമസ് ലണ്ട് പറഞ്ഞു. എന്നാല്‍ ഒളിമ്പിക്‌സില്‍ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങള്‍ ആരംഭിക്കുന്നതിനെതിരെ ഒഫിഷ്യല്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന വാര്‍ത്ത ലണ്ട് നിഷേധിച്ചു. ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങള്‍ നടപ്പിലാക്കിയാല്‍ ഒത്തുകളിക്കുളള സാധ്യതയുണ്ടെന്ന് ഫെഡറേഷന്‍ അംഗങ്ങള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയതായി വാര്‍ത്ത വന്നിരുന്നു. എന്നാല്‍ നോക്കൗട്ട് മത്സരങ്ങള്‍ നടത്തുന്നതായിരുന്നു ഇതിലും മെച്ചമെന്ന് ലണ്ട് സമ്മതിച്ചു.

ഒത്തുകളി നടന്നതായി സംശയമുണ്ടന്ന് ഇന്ത്യന്‍ ജോഡികളായ അശ്വനി പൊന്നപ്പയും ജ്വാലാ ഗുട്ടയും പറഞ്ഞിരുന്നു. ജപ്പാന്‍ താരങ്ങള്‍ മനപൂര്‍വ്വം ചൈനീസ് താരങ്ങള്‍ക്ക് തോറ്റ് കൊടുക്കുകയായിരുന്നുവെന്നാണ് ഇന്ത്യന്‍ ടീമിന്റെ പരാതി. ഇത് സംബന്ധിച്ച് ഇന്ത്യന്‍ ടീം ഒളിമ്പിക് സമിതിക്ക് നല്‍കിയ പരാതി നിരസിച്ചതായും ലണ്ട് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.