ചരിത്രമുഹൂര്‍ത്തങ്ങളേറെക്കണ്ട വെംബ്ളി അറീനയുടെ അകത്തളത്ത് സൈന നെഹ്വാള്‍ എന്ന ഇന്ത്യന്‍ വീരാംഗന പുതിയ വിജയകഥയെഴുതി. ഡെന്മാര്‍ക്കിന്‍െറ അഞ്ചാം സീഡായ ടിനെ ബോനിനെതിരെ അനിതരസാധാരണമായ പോരാട്ടവീര്യം പുറത്തെടുത്താണ് ഇന്ത്യയുടെ നാലാം സീഡുകാരി ചരിത്രനേട്ടം കൊയ്തത്. 21-15, 22-20ന് ജയിച്ചുകയറിയപ്പോള്‍ ഒളിമ്പിക്സ് ചരിത്രത്തില്‍ നടാടെ ഒരിന്ത്യന്‍ താരം സെമിഫൈനലില്‍ ഇടമുറപ്പിക്കുകയായിരുന്നു.
വെള്ളിയാഴ്ച നടക്കുന്ന സെമിയില്‍ ചൈനയുടെ ടോപ് സീഡും ലോക ഒന്നാം നമ്പറുമായ യിഹാന്‍ വാങ് ആണ് ഹൈദരാബാദുകാരിയുടെ എതിരാളി. സൈനയൊഴികെ സെമിയിലെത്തിയ മറ്റു മൂന്നു പേരും ചൈനയില്‍നിന്നാണ്. മൂന്നാം സീഡ് ലി സുവെറൂയിയും രണ്ടാം സീഡ് സിന്‍വാങ്ങുമാണ് മറ്റു രണ്ടുപേര്‍.ചൈനീസ് തായ്പേയിയുടെ ഷാവോ ചീ ചെങ്ങിനെ ക്വാര്‍ട്ടറില്‍ 14-21, 11-21ന് തകര്‍ത്ത് സെമിയിലെത്തിയ വാങ്ങിനെ മറികടക്കാനായാല്‍ ഫൈനലില്‍ ഇടംനേടി വെള്ളിമെഡല്‍ ഉറപ്പാക്കാന്‍ സൈനക്ക് കഴിയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല