ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തെ വര്‍ഗ്ഗീയ സംഘര്‍ഷമായി ചിത്രീകരിക്കാന്‍ ആസൂത്രിത നീക്കം. യൂത്ത് ലീഗ് പ്രവര്ത്തകന് ശുക്കൂറിന്റെ കൊലപാതകത്തിന് അതേ നാണയത്തില്‍ തന്നെ തിരിച്ചടിച്ചുകൊണ്ടാണ് മുസ്ലീം ലീഗുകാകര്‍ കണക്കുതീര്‍ത്തത്. ഷുക്കൂര്‍ വധത്തില്‍ സിപിഎം നേതാവ് പി ജയരാജനെ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധമുയര്‍ത്തി നടന്ന ഹര്‍ത്താലിനിടയിലെ സംഘര്‍ഷത്തിലാണ് ഡിവൈഎഫ്ഐ പ്രവര്ത്തകന് കൊല്ലപ്പെട്ടത്. ഉദുമയിലെ മനോജാണ് ചവിട്ടേറ്റ് മൃഗീയമായി കൊലചെയ്യപ്പെട്ടത്.
കൊലനടത്തിയത് ലീഗ് പ്രവര്‍ത്തകരാണെന്ന് സിപിഎം നേതൃത്വം ആരോപിച്ചിട്ടുണ്ട്. മനോജിന്റെ കൊലപാതകത്തിനെതിരായ പ്രതിഷേധം ലീഗിനുനേരെ തിരിയുമെന്ന് തിരിച്ചറിഞ്ഞാണ് മുസ്ലീം ലീഗ് നേതാക്കള്‍ ഒരു മുഴം നീട്ടി പ്രസ്താവന ഇറക്കിയിരിക്കുന്നത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ മരണത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്നും അവിടത്തെ പ്രാദേശികവര്ഗ്ഗീയ വഴക്കുകളാണ് കൊലയ്ക്കു കാരണമെന്നുമാണ് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദിന്റെ പ്രതികരണം.
കാസര്‍ക്കോട്ടെ ഉദുമ ഭാഗത്ത് ഒരു വര്‍ഗ്ഗീയ സംഘര്‍ഷവും നിലനില്ക്കുന്നില്ല. ഈ സാഹചര്യത്തില്‍ ലീഗ് നേതാവ് നടത്തിയ പ്രതികരണം ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഇത്തരം അപക്വ പ്രസ്താവനകള്‍ സമാധാനമേഖലയില്‍ പോലും വര്‍ഗ്ഗീയ അസ്വാസ്ഥ്യങ്ങള്‍ വളര്‍ത്താന്‍ വഴിയൊരുക്കുമെന്നുറപ്പാണ്. കൊലപാതകകുറ്റം ചെയ്തത് ലീഗ് പ്രവര്‍ത്തകരാണെങ്കില്‍ അത് അംഗീകരിക്കാനും അവര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുവാനുമുള്ള ആര്‍ജ്ജവമാണ് ലീഗ് നേതൃത്വം കാണിക്കേണ്ടതെന്നതാണ് നിഷ്പപക്ഷമതികള്‍ ചൂണ്ടികാണിക്കുന്നത്.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ മനോജിനെ കാസര്‍ഗോഡ് ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. സിപിഎം ലോക്കല്‍ സെക്രട്ടറിക്കും പരിക്കേറ്റിട്ടുണ്ട്.കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ വെള്ളിയാഴ്ച സംസ്ഥാനവ്യാപകമായി കരിദിനം ആചരിയ്ക്കകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല