മലയാള സിനിമയില്‍ പ്രതിഫലകാര്യത്തില്‍ നടിമാര്‍ അവഗണിക്കപ്പെടുന്നുവെന്നൊരു പരാതി പണ്ടേയുള്ളതാണ്. അടുത്തിടെ ചില യുവനടിമാര്‍ ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചെറിയൊരു ഇന്‍ഡസ്ട്രിയായതാവാം ഇതിന് കാരണമെന്ന് അടുത്തിടെ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ നടി ഭാവന അഭിപ്രായപ്പെട്ടു.
എന്നാല്‍ ഇവിടത്തെ നടിമാര്‍ക്ക് പ്രതിഫലം നല്കാന് മടിക്കുന്ന നിര്‍മ്മാതാക്കള്‍ വന്‍തുക നല്കി അന്യഭാഷാനടിമാരെ മലയാളത്തില്‍ കൊണ്ടു വരുന്നത് കാണുമ്പോള്‍ വിഷമം തോന്നും. ഹിന്ദിയിലേയോ തമിഴിലേയോ പ്രശസ്തരായ നടിമാരെയാണ് ഇങ്ങനെ കൊണ്ടുവരുന്നതെങ്കില്‍ കുഴപ്പമില്ല. ഐശ്വര്യ റായിയേയോ കരീന കപൂറിനേയോ മലയാളത്തില്‍ കൊണ്ടുവരണമെങ്കില്‍ നല്ല പ്രതിഫലം നല്‍കണം. എന്നാല്‍ പലപ്പോഴും നിര്‍മ്മാതാക്കള്‍ ഹിന്ദിയില്‍ പോലും ആരും അറിയാത്ത നടിമാരെയാണ് ലക്ഷങ്ങള്‍ പ്രതിഫലം നല്കി മലയാളത്തില്‍ അഭിനയിപ്പിക്കുന്നത്. പ്രതിഫലത്തില്‍ വിട്ടുവീഴ്ച ചെയ്യണമെന്ന് തന്നോട് പറയുന്ന നിര്‍മ്മാതാക്കളോട് താനിക്കാര്യം ചോദിക്കാറുണ്ടെന്നും ഭാവന പറയുന്നു.
നടിമാര്‍ക്ക് പ്രതിഫലം ലഭിക്കാറില്ലെന്നതു പോലെ നായകനടന്മാര് വലിയ തുക പ്രതിഫലമായി കൈപ്പറ്റുന്നതും സിനിമാലോകത്ത് ചര്‍ച്ചയായിരുന്നു. സൂപ്പര്‍താരങ്ങള്‍ പ്രതിഫലമായി വന്‍ തുക കൈപ്പറ്റുന്നതാണ് മലയാള സിനിമയില്‍ പ്രതിസന്ധിയുണ്ടാക്കുന്നതെന്ന് സിനിമാരംഗത്തെ പലരും ആരോപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല