യുകെയിലെ ഏറ്റവും വലിയ തുകയ്ക്കുളള യൂറോ മില്യണ്‍ ലോ്ട്ടറി അടിച്ച ദമ്പതികളുടെ കാരുണ്യത്തില്‍ കാല് നഷ്ടമായ ആണ്‍കുട്ടിക്ക് ക്രിത്രിമകാല്. കാന്‍സര്‍ മൂലം ഒരു കാല് മുറിച്ച് മാറ്റിയ കെയ്റന് മാക്സ്വെല് എന്ന പതിമൂന്ന്കാരനാണ് ലോട്ടറി ജേതാക്കളായ ദമ്പതികളുടെ കനിവ് മൂലം പുതിയ ലോകത്തേക്ക് പിച്ചവച്ച് നടക്കുന്നത്. അടുത്തിടെ 161 മില്യണ്‍ പൗണ്ട് ലോട്ടറി അടിച്ച കോളിന്, ക്രിസ് വെയര്‍ ദമ്പതികളാണ് കെയ്റോണ്‍ മാക്സ് വെല്ലിനെ സഹായച്ചത്.
ഡാര്ലിംഗ്ടണിന് അടുത്തുളള ഹെംഗിംഗ്ടണ് സ്വദേശിയായ മാക്സ്വെല്ലിന് വിംഗ്സ് സാര്‍കോമ എന്ന അപൂര്‍വ്വ ഇനം കാന്‍സര്‍ പിടിപെട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇടതുകാല് മുറിച്ച് മാറ്റേണ്ടിവന്നത്. എന്നാല്‍ കാല് മുറിച്ച് മാറ്റിയതിനെ തുടര്‍ന്ന് വീട്ടില്‍ അടച്ചിരിക്കാന്‍ ഒരുക്കമല്ലാതിരുന്ന മാക്്സ്വെല്‍ തന്റെ നിശ്ചയദാര്‍ഢ്യം കൊണ്ട് ഒളിമ്പിക് റാലിയില്‍ പങ്കെടുക്കാന്‍ അവസരം നേടിയിരുന്നു. റാലിയില്‍ പങ്കെടുക്കുമ്പോള്‍ ക്രിത്രിമ കാലിന്റെ ഭാരം താങ്ങാനാകാതെ മാക്സ് വെല്‍ വീണു പോയിരുന്നു. വീണ്ടും എഴുനേറ്റ് റാലി പൂര്്ത്തിയാ്ക്കിയെങ്കിലും ക്രിത്രിമ കാലിന്റെ ഭാരം മാക്സ്വെല്ലിനെ വല്ലാതെ അലട്ടിയിരുന്നു.
ഇതിനെ തുടര്‍ന്നാണ് മാക്സ്വെല്ലിന്റെ മാതാപിതാ്ക്കളായ നി്ക്കോളയും അലിസ്്റ്ററും കൂടുതല്‍ ഭാരം കുറഞ്ഞ ഒരു ക്രിത്രിമ കാലിനായി അന്വേഷണം നടത്തിയത്. എന്നാല്‍ ചിലവ് താങ്ങാനാകാത്തതിനെ തുടര്‍ന്ന് ഇവര്‍ ഒരു ഫണ്ട് റെയ്സിങ്ങ് പ്രോഗ്രാമും നടത്തിയിരുന്നു. മാക്സ്വെല്ലിന്റെ സുഹൃത്തിന്റെ അമ്മൂമ്മയില്‍ നിന്നാണ് കോളിന്, ക്രിസ് ദമ്പതികള്‍ ഇതിനെ കുറിച്ച് അറിയുന്നത്. തുടര്‍ന്ന് തങ്ങള്‍ക്ക് ലഭിച്ച സമ്മാനതുകയില്‍ നിന്ന് നല്ലൊരു തുക കോളിന്, ക്രിസ് ദമ്പതികള്‍ കെയ്റന് മാക്സ്വെല്ലിന് ക്രിത്രിമകാല് വക്കാനായി നല്‍കുകയായിരുന്നു.
പുതിയ കാല് വച്ചതിന് ശേഷം കെയ്റന് അനായാസേന നടക്കാന്‍ കഴിയുന്നുണ്ടെന്ന് മാതാപിതാക്കള്‍ പറഞ്ഞു. കോളിനും ക്രിസിനും നന്ദി പറയാന്‍ വാക്കുകള്‍ ശേഷിക്കുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. കെയ്റനെ സഹായിക്കാന്‍ സാധിച്ചതില്‍ തങ്ങള്‍ക്കും സന്തോഷമുണ്ടെന്ന് കോളിന് പറഞ്ഞു. കെയ്റന് ഫണ്ടിന്റെ ആവശ്യം വന്നില്ലെങ്കിലും തുക സമാഹരിക്കുന്നത് തുടരാനാണ് കെയ്റന്റെ മാതാപിതാക്കളുടെ തീരുമാനം. കാന്‍സര്‍ മൂലം ദുരിതം അനുഭവിക്കുന്ന കൗമാരക്കാരായ കുട്ടികളെ സഹായിക്കാന്‍ ഈ തുക ഉപയോഗിക്കുമെന്ന് കെയ്റന്റെ മാതാപിതാക്കള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല