ലണ്ടന്‍ : ഒളിമ്പിക്‌സിലെ പ്രധാന ആകര്‍ഷണ ഇനമായ 100 മീറ്റര്‍ ഓട്ടമത്സരം കാണാന്‍ ബ്രട്ടീഷ് കായിക പ്രേമികള്‍ക്ക് അവസരം. ഇന്നലെ 100 മീറ്റര്‍ ഓട്ടമത്സരത്തിന്റെ 1600 അധിക ടിക്കറ്റുകള്‍ കൂടി വില്‍പ്പനയ്‌ക്കെത്തി. ഇതോടെ ഉസൈന്‍ ബോള്‍ട്ടിന്റെ ട്രാക്കിലെ പ്രകടനം കാണാന്‍ കഴിയില്ലെന്ന് കരുതി നിരാശരായവര്‍ക്ക് ടിക്കറ്റുകള്‍ സ്വന്തമാക്കാനുളള അവസാന അവസരമാണിത്. ഇന്നാണ് ഒളിമ്പിക്‌സില്‍ അത്‌ലറ്റിക് ഇനങ്ങള്‍ ആരംഭിക്കുന്നത്.
ഒരു നിശ്ചത എണ്ണം ടിക്കറ്റുകളാണ് ഓരോ ദിവസവും രാത്രി മുതല്‍ ഗെയിം തുടങ്ങുന്ന അന്ന് രാവിലെ വരെ ലണ്ടന്‍ ഒളിമ്പിക്‌സിന്റെ ഒഫിഷ്യല്‍ വെബ്ബസൈറ്റ് വഴി വാങ്ങാന്‍ കഴിയുന്നത്. www.tickets.london2012.com എന്ന വൈബ്ബ്‌സൈറ്റിലൂടെ മാത്രമേ ടിക്കറ്റ് വാങ്ങാന്‍ കഴിയുകയുളളു. ടിക്കറ്റ് കൗണ്ടറുകള്‍ വഴി ടിക്കറ്റ് വില്‍്പ്പന ഉണ്ടാകില്ലെന്ന് സംഘാടകര്‍ അറിയിച്ചു. ഇതോടെ ഉസൈന്‍ ബോള്‍ട്ടിന്റെ പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായ ആഗസ്റ്റ് പതിനൊന്നിലെ 100 മീറ്റര്‍ ഫൈനലിലും 100 മീറ്റര്‍ റിലേയിലും ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റഴിയുമെന്നാണ് കരുതുന്നത്.
എണ്‍പതിനായിരം പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തില്‍ പരമാവധി കാണികളെ എത്തിക്കുക എന്നതാണ് സംഘാടക സമിതിയുടെ ലക്ഷ്യം. സ്‌പോണ്‍സര്‍മാര്‍ക്കും ഇന്‍ര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ അത്‌ലറ്റിക് ഫെഡറേഷനും അനുവദിച്ച സീറ്റുകളില്‍ ഭൂരിഭാഗവും ഒഴിഞ്ഞു കിടന്നത് വിവാദമായ സാഹചര്യത്തിലാണ് ഇവരില്‍ നിന്ന് ഉപയോഗിക്കാത്ത ടി്ക്കറ്റുകള്‍ മടക്കിവാങ്ങി കാണികള്‍ക്ക് ലഭ്യമാക്കാന്‍ സംഘാടക സമിതി തീരുമാനിച്ചത്. ഓരോ മത്സരത്തിന്റേയും ടിക്കറ്റുകള്‍ തലേദിവസം രാത്രി മുതല്‍ അന്ന് രാവിലെ വരെയാകും വില്‍ക്കുക. യോഗ്യതാ റൗണ്ടുകള്‍ക്ക് കൂടുതല്‍ ടിക്കറ്റുകള്‍ വില്‍പ്പനയ്ക്ക് ഉണ്ടാകുമെന്നാണ് കരുതുന്നത്.
ബ്രിട്ടന്‍ രണ്ട് സ്വര്‍ണ്ണമെഡല്‍ നേടിയതോടെ കഴിഞ്ഞ നാല്‍പ്പത്തിയെട്ട് മണിക്കൂറിനുളളില്‍ ഒരു ലക്ഷത്തിലധികം ടിക്കറ്റുകള്‍ വില്‍ക്കാനായതായി ഒളിമ്പിക് സംഘാടക സമിതി വ്യക്തമാക്കി. ഫുട്‌ബോള്‍ മാച്ചിന്റെ ടിക്കറ്റുകള്‍ കൂടാതെ ഏകദേശം 75,000 ടിക്കറ്റുകള്‍ ലണ്ടന്‍ ഒളിമ്പിക് സംഘാടക സമിതി വിറ്റിരുന്നു. എന്നാല്‍ ഫുട്‌ബോള്‍ മത്സരങ്ങളുടെ രണ്ട് ലക്ഷത്തിലധികം ടിക്കറ്റുകള്‍ ഇനിയും വില്‍ക്കാതെ ബാക്കിയുണ്ട്. ഹെപ്ടാത്തലണില്‍ ബ്രിട്ടന്റെ മെഡല്‍ പ്രതീക്ഷയായ ജെസീക്ക ഇന്നിസ്, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജാക്ക് ഗ്രീന്‍, പുരുഷവിഭാഗം ലോംഗ്ജംപില്‍ ക്രിസ് ടോമില്‍സണ്‍ എന്നിവരാണ് ഇന്ന് ബ്രിട്ടനുവേണ്ടി മെഡല്‍ പ്രതീക്ഷയോടെ മത്സരിക്കാനിറങ്ങുന്ന താരങ്ങള്‍..
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല