ലണ്ടന്‍ : രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ടുവെങ്കിലും മത്സരത്തിനെത്തിയ എല്ലാവരുടേയും മനസ്സില്‍ റിക്കാര്‍ഡോ ബ്ലാസ് ജൂനിയര്‍ ഒരു യഥാര്‍ത്ഥ ഹീറോ തന്നെയായിരുന്നു. അധികമാരും കേട്ടിട്ടുകൂടിയില്ലാത്ത ഗുവാം എന്ന രാജ്യത്ത് നിന്ന് ജുഡോയിലെ ഹെവി വെയ്റ്റ് വിഭാഗത്തില്‍ മത്സരിക്കാനെത്തിയതാണ് റിക്കാര്‍ഡോ ബ്ലാസ് ജൂനിയര്‍. ഗുവാമില്‍ നിന്നെത്തുന്ന ഒരു താരം ആദ്യമായാണ് ഒളിമ്പിക്സിന്റെ രണ്ടാം റൗണ്ടില്‍ കടക്കുന്നത്. ഗുനിയയുടെ ഫാസിനറ്റ് കെയ്തയേയാണ് ബ്ലാസ് ആദ്യ റൗണ്ടില്‍ പരാജയപ്പെടുത്തിയത്. രണ്ടാം റൗണ്ടില്‍ ക്യൂബയുടെ ഒസ്കാര്‍ ബ്രേസണിനോട് പരാജയപ്പെട്ടെങ്കിലും കാഴ്ചക്കാരുടെ മനസ്സിനെ ആകര്‍ഷിച്ചത് ബ്ലാസായിരുന്നു.
മത്സരത്തില്‍ പങ്കെടുത്തവരില്‍ ഏറ്റവും ഭാരം കൂടിയ മത്സാര്‍ത്ഥി ആയിരുന്നു ബ്ലാസ്. മത്സരത്തില്‍ പങ്കെടുത്ത തൊട്ടടുത്ത ഭാരം കൂടിയ മത്സരാര്‍ത്ഥിയേക്കാള്‍ അറുപത്തിമൂന്ന് കിലോ അധികമായിരുന്നു ബ്ലാസിന്റെ ഭാരം. ഒളിമ്പിക് മത്സരത്തില്‍ വിജയിക്കുന്ന ആദ്യത്തെ ഗുവാമില്‍ നിന്നുളള മത്സരാര്‍ത്ഥി താനാണന്നത് തന്നെ വിസ്മയിപ്പിക്കുന്നതായി ബ്ലാസ് അദ്യറൗണ്ടിലെ വിജയത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. 1988 മുതല്‍ ഗുവാമില്‍ നിന്നുളള താരങ്ങള്‍ ഒളിമ്പിക്സില്‍ ജൂഡോ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ആദ്യറൗണ്ടില്‍ പരാജയപ്പെട്ട് എല്ലാവരും പുറത്താവുകയായിരുന്നു.
ബ്ലാസിന്റെ കുടുംബത്തിലുളളവരും ജൂഡോ താരങ്ങള്‍ തന്നെയാണ്. ബ്ലാസ് ജൂനിയറിന് മുന്‍പ് അദ്ദേഹത്തിന്റെ പിതാവും കസിനും ജൂഡോയില്‍ ഗുവാമിനെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ടെങ്കിലും സങ്കടമില്ലെന്ന് ബ്ലാസ് പറഞ്ഞു. ആദ്യ റൗണ്ടിലെ വിജയം തുടര്‍ന്നുളള കരിയറില്‍ ഗുണം ചെയ്യുമെന്ന് ബ്ലാസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല