1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 4, 2012

നോട്ടിങ്ങ്ഹാം : നോട്ടിങ്ങ്ഹാമിലുളള മലയാളികള്‍ ചേര്‍ന്ന് രൂപീകരിച്ച റോബിന്‍ഹുഡ ചലഞ്ചേഴ്‌സ് നോട്ടിങ്ങ്ഹാം വോളിബോള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 20 ശനിയാഴ്ച നടത്തപെടുന്ന വോളിബോള്‍ ടൂര്‍ണമെന്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ലിവര്‍പൂളില്‍ ഫെബ്രുവരി മാസം നടത്തപ്പെട്ട വോളിബോള്‍ ടൂര്‍ണമെന്റിന്റെ വിജയത്തിന് ശേഷം നടക്കുന്ന ടൂര്‍ണമെന്റിന് ലിവര്‍പൂളില്‍ പങ്കെടുത്ത ടീമുകളെ കൂടാതെ കോവന്‍ട്രി, കേംബ്രിഡ്ജ് ടീമുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഒന്നാം സ്ഥാനം നേടുന്ന ടീമിന് റോബിന്‍ഹുഡ് ചലഞ്ചേഴ്‌സ് നല്‍കുന്ന 501 പൗണ്ടും ട്രോഫിയും രണ്ടാം സ്ഥാനം നടുന്ന ടീമിന് സാബു കുര്യന്‍ മന്നാകുളം നല്‍കുന്ന 251 പൗണ്ടും ട്രോഫിയും മൂന്നാം സ്ഥാനം നേടുന്ന ടീമിന് ഷോയി ചെറിയാന്‍ നല്‍കുന്ന 101 പൗണ്ടും ട്രോഫിയും ലഭിക്കും.

ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ആഗ്രഹമുളള ടീമുകള്‍ സെപ്റ്റംബര്‍ 30ന് മുന്‍പായി താഴെ കാണുന്ന നമ്പരുകളില്‍ ബന്ധപ്പെടണം. സിജു – 07915615725, ബിജു വടശ്ശേരിക്കര – 07701059640, പ്രോബിന്‍ – 07429780239.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.