കൊച്ചി : സീറോ മലബാര്‍ സഭ അല്മായ കമ്മീഷന് സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റിയന്റെ സഹാദരിയും തീക്കോയി വയലില്‍ പരേതനായ വി.സി. ജോയിയുടെ ഭാര്യയുമായ ലില്ലിക്കുട്ടി (60) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ ആഗസ്റ്റ് അഞ്ച് ഞയറാഴ്ച രണ്ടിന് സ്വഭവനത്തില്‍ നടക്കും. തുടര്‍ന്ന് തീക്കോയി സെന്റ് മേരീസ് ഫൊറോന പളളി സെമിത്തേരിയില്‍ സംസ്കരിക്കും. പരേത കൂട്ടിക്കല്‍ വളളിയാംതടത്തില് കുടുംബാംഗമാണ്. മക്കള്‍: സിന്ധു (ബിഷപ്പ് ബെന്‍സിഗര്‍ കോളേജ് ഓഫ് നഴ്സിംഗ്, കൊല്ലം), സ്മിത (യുകെ), സിബിന് ( അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, കൊച്ചി), സിംപിള്‍. മരുമക്കള്‍: ജോസ് (കുര്യനാട്), അജിത്(യുകെ), റെജി (ലേ മെറിഡിയന്, കൊച്ചി), രാജൂ (തീക്കോയി).
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല