ആഗ്നസ് ആലിസണ് മക്നോട്ടണ് എന്ന സ്കോട്ടിഷ് സ്ത്രീയ്ക്ക് 100 വയസ്സ് വരെ ജീവിച്ചിരിക്കണം എന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. ആ അഗ്രഹം അവര്‍ പൂര്‍ത്തീകരിച്ചു. നൂറ് തികഞ്ഞതിന്റെ പത്താം മിനുട്ടില്‍ അവര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു.
മക്നോട്ടന്റെ നൂറാം പിറന്നാള്‍ ബുധനാഴ്ചയായിരുന്നു. പിറന്നാള്‍ വിപുലമായി ആഘോഷിക്കാന്‍ ബന്ധുക്കള്‍ തീരുമാനിച്ചതായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച അര്‍ധരാത്രി 12:10-ന് മക്നോട്ടന് മരിച്ചു.
മക്നോട്ടന്റെ കുടുംബാംഗങ്ങളില്‍ പലരും 90 വയസ്സ് കഴിഞ്ഞാണ് മരിച്ചത്. തനിക്ക് 100 വയസ്സ് വരെ ജീവിച്ചിരിക്കണമെന്ന് മക്നോട്ടന് അതിയായി ആഗ്രഹിച്ചിരുന്നു എന്ന് അവരുടെ ബന്ധുവായ ഒരു സ്ത്രീ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല