ലണ്ടന്‍: ഒളിംപിക്സ് ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് വെങ്കലം. വനിതാ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന സെയ്ന നെഹ്വാളാണ് മൂന്നാം സ്ഥാനത്തെത്തിയത്. പരിക്കിനെ തുടര്‍ന്ന് ചൈനയില്‍ നിന്നുള്ള സിന് വാങ് പിന്മാറിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ താരത്തെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
ആദ്യ ഗെയിം 18-21ന് കൈവിട്ട സെയ്നയ്ക്ക് എതിരാളിയുടെ പരിക്ക് അനുഗ്രഹമാകുകയായിരുന്നു. ഇതിനു മുമ്പ് രണ്ടു
താരങ്ങളും ആറു തവണ ഏറ്റുമുട്ടിയപ്പോള്‍ നാലുതവണയും വിജയം ചൈനീസ് താരത്തിനൊപ്പമായിരുന്നു.
ബിഡബ്ലുഎഫ് വേള്‍ഡ് സൂപ്പര്‍ സീരീസില്‍ 21-17, 22-20 എന്ന സ്കോറില്‍ സെയ്ന ജയിപ്പോള്‍ വേള്‍ഡ് ചാംപ്യന്‍ഷിപ്പില്‍ 21-15, 21-10 എന്ന സ്കോറില്‍ സിന് ജയിച്ചു.
സുദിര്‍മാന്‍ കപ്പിലാണ് പിന്നീട് സെയ്നയ്ക്ക് വിജയിക്കാനായത്. മലേഷ്യ ഗ്രാന്‍പ്രീ, മലേഷ്യ ഓപണ്‍ സൂപ്പര്‍ സീരിസ്, മലേഷ്യ ഗ്രാന്‍പ്രീ മത്സരങ്ങളിലെല്ലാം തന്നെ വിജയം ചൈനീസ് താരത്തിനൊപ്പമായിരുന്നു.
നിര്‍ണായകമായ സെമിഫൈനല്‍ മത്സരത്തില്‍ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരമായ യിഹാന് വാങ്ങിനോട് ഏകപക്ഷീയമായ ഗെയിമുകള്‍ക്കാണ് സൈന തോറ്റത്. സ്കോര്‍ : 1321, 1321.ഷൂട്ടിങില്‍ ഒരു വെങ്കലവും വെള്ളിയും നേടിയ ഇന്ത്യയ്ക്ക് ഇതോടെ മൂന്നു മെഡലായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല