ലണ്ടന്‍ : മുന്‍കൂറായി നികുതി അടച്ച പെന്‍ഷനര്‍ക്ക് പതിനാറ് മില്യണ്‍ പൗണ്ട് നികുതി കുടിശ്ശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് എച്ച് എം റവന്യൂ ആന്‍ഡ് കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റ് നോട്ടീസ് അയച്ചു. കുബ്രിയയിലെ ലോംഗ് മാര്‍ട്ടണ്‍ സ്വദേശിയായ എനിഡ് ഫിഷര്‍(73) എന്ന വൃദ്ധക്കാണ് ലക്ഷങ്ങള്‍ നികുതി കുടിശ്ശിക അടയ്ക്കണമെന്ന് കാട്ടി നോട്ടീസ് അയച്ചത്. 432 പൗണ്ട് നികുതി അടയ്ക്കുന്നതിനെ ചൊല്ലി ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റും ഫിഷറും തമ്മിലുണ്ടായ തര്‍ക്കം പരിഹരിച്ചതിന് തൊട്ടുപിന്നാലെ ലക്ഷങ്ങള്‍ കുടിശ്ശിക ഉണ്ടെന്ന് കാട്ടി നോട്ടീസ് ലഭിച്ചത് ഫിഷറെ ശരിക്കും ഞെട്ടിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവങ്ങളുടെ തുടക്കം. നികുതി കണക്കാക്കുന്നതിലെ പിഴവുമൂലം 904 പൗണ്ടിന്റെ റിബേറ്റ് ഫിഷറിന് അനുവദിച്ചതായി എച്ച്എംആര്‍സി ഫിഷറിനെ അനുവദിക്കുകയായിരുന്നു. എന്നാല്‍ തനിക്ക് ഇത്തരം ഇളവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഫിഷര്‍ പറയുന്നു. അതിനാല്‍ തന്നെ അത് തിരികെ അടയ്ക്കാന്‍ സാധ്യമല്ലന്നും ഫിഷര്‍ അറിയിച്ചു. തുടര്‍ന്ന് ഈ സംഭവത്തെ കുറിച്ച് നിരവധി കത്തിടപാടുകളും ഫോണ്‍ വിളികളും നടക്കുകയുണ്ടായി. താന്‍ അങ്ങോട്ട് കൊടുക്കാനല്ല ഉളളതെന്നും ശരിക്കും 904 പൗണ്ട് തനിക്ക് ഇങ്ങോട്ട് ലഭിക്കാനാണ് ഉളളതെന്നും ഫിഷര്‍ വ്യക്തമാക്കി. അവസാനം ഫിഷറിന്റെ വാദമാണ് ശരിയെന്ന് തെളിയുകയും മേയ് അവസാനത്തോടെ 904 പൗണ്ട് ഫിഷറിന് തിരികെ നല്‍കുകയും ചെയ്തു.
ഇതോടെ സംഭവം തീര്‍ന്നുവെന്ന് കരുതിയിരിക്കുമ്പോഴാണ് 16,022,012 പൗണ്ട് നികുതി കുടിശ്ശിക അടയ്ക്കണമെന്ന് കാട്ടി ഫിഷര്‍ക്ക് വീണ്ടും കത്ത് ലഭിക്കുന്നത്. ആദ്യം ഒന്ന് പകച്ചെങ്കിലും പിന്നീട് എച്ചഎംആര്‍സിയുമായി ഫിഷര്‍ വീണ്ടും ബന്ധപ്പെട്ടു. ആരോ തുക എഴുതേണ്ട കോളത്തില്‍ തെറ്റായി തീയ്യതി രേഖപ്പെടുത്തിയതാണന്ന് പിന്നീട് മനസ്സിലായി. തെറ്റ് പറ്റിയതിന് 200 പൗണ്ട് ഫിഷറിന് നഷ്ടപരിഹാരമായി ലഭിക്കുകയും ചെയ്തു.
ഈ പ്രായത്തിലും താന്‍ ജോലി ചെയ്താണ് ജീവിക്കുന്നതെന്നും തന്റെ പ്രായത്തിലുളള മറ്റ് സ്ത്രീകള്‍ക്കൊന്നും അതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും ഫിഷര്‍ പറഞ്ഞു. നികുതി വകുപ്പില്‍ നിന്ന് അയച്ച ഒരു കെട്ട് കത്തുകള്‍ തന്റെ പക്കലുണ്ടെന്നും അതില്‍ പതിനാറ് മില്യണിന്റെ കത്ത് താന്‍ ഫ്രെയിം ചെയ്ത് സൂക്ഷിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഫിഷര്‍ വ്യക്തമാക്കി. എന്നാല്‍ വ്യക്തികളുടെ നികുതിവിവരങ്ങള്‍ പരസ്യമാക്കാനാകില്ലെന്നും ഫിഷറിനുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് അവരോട് ഖേദം പ്രകടിപ്പിക്കുന്നതായും എച്ച്എംആര്‍സി വക്താവ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല