ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയുടെ പിതാവും സിപിഐ(എം) ബാലുശ്ശേരി ഏരിയ കമ്മറ്റി അംഗവുമായ കെ കെ മാധവന്‍ പാര്‍ട്ടി വിടുന്നു. പ്രകാശ് കാരാട്ടിനെപ്പോലെ കൊലയാളികളെ ന്യായീകരിക്കുന്ന ജനറല്‍ സെക്രട്ടറിയുടെ പാര്‍ട്ടിയില്‍ തുടരാന്‍ താത്പര്യമില്ല.
കേന്ദ്ര നേതൃത്വം കാര്യങ്ങളെ മനസിലാക്കുമെന്നാണ് കരുതിയത്. മൂന്നു തവണ തന്റെ പരാതി ടെലഫോണിലൂടെ പ്രകാശ്കാരാട്ടിനെ അറിയിച്ചിരുന്നു. എന്നാല്‍ പ്രകാശ് കാരാട്ട് കൊലപാതകത്തെ ന്യായീകരിക്കുന്ന നിലപാടാണ് കൈക്കൊണ്ടത്. പാര്‍ട്ടി കമ്മറ്റി അന്വേഷിച്ചിട്ട് കാര്യമുണ്ടെന്നു വിശ്വസിക്കുന്നില്ല. ഇത് ഏറെ വേദനിപ്പിച്ചതായി കെ കെ മാധവന്‍ പറയുന്നു.
സമകാലിക മലയാളം വാരികയക്ക് നല്‍കിയ അഭിമുഖത്തിലാണ് കെ കെ മാധവന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
എല്ലാ നേതാക്കള്‍ക്കും ടിപി വധത്തില്‍ ബന്ധമില്ലെങ്കിലും ബന്ധമുള്ള ഉന്നതര്‍ ഉണ്ടെന്നു തന്നെയാണ് തന്റെ വിശ്വാസം. ടി പിയെ വധിക്കുന്നതോടെ ആര്‍എംപിയെ ഇല്ലാതാക്കാമെന്നായിരുന്നു സിപിഐ(എം) കണക്കുകൂട്ടിയത്. ആര്‍എംപിയുടെ രാഷ്ട്രീയത്തോട് താത്പര്യമുണ്ടങ്കിലും ജീവിത സായാഹ്നത്തില്‍ ഇനി ആര്‍എംപിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കെ കെ മാധവന്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല