ആന്റണി ജോസഫ്
ബ്രിട്ടനില്‍ നിരോധിക്കപ്പെട്ട വര്‍ഗത്തില്‍ പെട്ട പിറ്റ് ബുള്‍ ഡോഗിന്റെ ആക്രമണത്തില്‍ മലയാളി യുവാവിനു പരുക്കേറ്റു.ഗ്ലൂസ്റ്ററില്‍ താമസിക്കുന്ന ഷീന്‍ എന്ന മലയാളി യുവാവിനെയാണ് ചങ്ങലയഴിഞ്ഞു വന്ന നായ ആക്രമിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞ് തിരികെ വരുമ്പോള്‍ വീടിനടുത്തുള്ള സ്ട്രീറ്റില്‍ വച്ചായിരുന്നു ആക്രമണം.ഷീനിന്‍റെ കാലില്‍ കടിച്ച നായയെ കായികബലം ഉപയോഗിച്ച് കാലില്‍ ചേര്‍ത്ത് ഞെക്കിപ്പിടിച്ചതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി .മിനിട്ടുകളോളം ഈ നില തുടര്‍ന്നതിനു ശേഷമാണ് നായയുടെ ഉടമയെത്തി ഷീനിനെ സ്വതന്ത്രനാക്കിയത്.തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഷീന്‍ സുഖം പ്രാപിച്ചു വരുന്നു.
മയക്കുമരുന്നിനു അടിമയായ ഇയാളുടെ നായ ഇതിനു മുന്‍പും ഇതേ സ്ട്രീറ്റില്‍ മറ്റു പലരെയും ആക്രമിച്ചിട്ടുണ്ട്.പലതവണ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാത്ത പോലിസ് ഇത്തവണ നായയെ കസ്റ്റഡിയിലെടുത്തു.ബ്രിട്ടനിലെ നിയമപ്രകാരം നിരോധിക്കപ്പെട്ട നായയെ വളര്‍ത്തുന്നത് ശിക്ഷാര്‍ഹാമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല