1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2012

ലണ്ടന്‍ ഒളിംപിക്‌സിലെ വേഗതയുടെ റാണിയെന്ന ബഹുമതി ഷെല്ലി ആന്‍ ഫ്രേസറിന് തന്നെ. പുലര്‍ച്ചെ 2.30ന് നടന്ന 100 മീറ്റര്‍ ഫൈനലില്‍ നിലവിലുള്ള ജേതാവ് കൂടിയായ ജമൈക്കയുടെ ഷെല്ലി 10.75 സെക്കന്‍ഡില്‍ നൂറു മീറ്റര്‍ ഫിനിഷ് ചെയ്താണ് ഷെല്ലി നേട്ടം കരസ്ഥമാക്കിയത്. അമേരിക്കയുടെ കാര്‍മെലിത്ത ജെറ്റര്‍ 10.78 സെക്കന്‍ഡില്‍ വെള്ളിയും ജമൈക്കയുടെ തന്നെ വെറോണിക്ക കാംബല്‍ ബ്രൗണ്‍ 10.81 സെക്കന്‍ഡില്‍ വെങ്കലവും നേടി.

ജമൈക്കന്‍ സ്പ്രിന്റര്‍ അസഫ പവലാണ് ഫ്രേസറിന്റെ പരിശീല പങ്കാളി. ബെയ്ജിങ്ങില്‍ 10.78 സെക്കന്‍ഡില്‍ ഓടിയെ ഫ്രേസര്‍ 100 മീറ്ററില്‍ ഒളിമ്പിക് സ്വര്‍ണം നേടുന്ന ആദ്യ ജമൈക്കന്‍ വനിതയെന്ന ബഹുമതി കഴിഞ്ഞ തവണ സ്വന്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.