അത്ലറ്റിക്സിലെ ഇന്ത്യയുടെ ഏറ്റവും പ്രധാന മെഡല്‍ പ്രതീക്ഷയായ ഡിസ്കസ് ത്രോ താരം വികാസ് ഗൗഡയും ബോക്സിങ് ക്വാര്‍ട്ടറില്‍ വിജേന്ദര്‍ സിങ്ങും ഇന്ന് കളത്തില്‍. വെങ്കല മെഡല്‍ വിജയി ഗഗന്‍ നാരംഗും ഇന്നിറങ്ങും.
അത്ലറ്റിക്സ്
ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കുന്ന യോഗ്യതാ റൗണ്ടില്‍ നിന്ന് മികച്ച പ്രകടനത്തിലൂടെ നാളെ നടക്കുന്ന ഫൈനലില്‍ ഇടംകണ്ടെത്തുകയാണ് വികാസിന്‍റെ ലക്ഷ്യം. 66. 28 മീറ്റര്‍ പെഴ്സനല്‍ ബെസ്റ്റുള്ള വികാസ് യോഗ്യതാ റൗണ്ടില്‍ എ ഗ്രൂപ്പിലാണ്.
ബോക്സിങ്
ഉസ്ബെക്കിസ്ഥാന്‍റെ അബ്ബോസ് അറ്റോവാണ് വിജേന്ദറിന്‍റെ ക്വാര്‍ട്ടര്‍ എതിരാളി. ബീജിങ് ഒളിംപിക്സ് വെങ്കല മെഡല്‍ ജേതാവായ വിജേന്ദറിന് ഇന്ന് ജയിക്കാനായാല്‍ മെഡല്‍ ഉറപ്പിക്കാം. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 2.30നാണ് മത്സരം. അതേ സമയം വനിതാ വിഭാഗം ബോക്സിങ്ങില്‍ മേരി കോമിനും ഇന്ന് ക്വാര്‍ട്ടര്‍ പോരാട്ടം. വൈകുന്നേരം 6.30ന് മത്സരം
ഷൂട്ടിങ്
രാജ്യത്തിന് ഈ ഒളിംപിക്സില്‍ ഒരു മെഡല്‍ കൂടി സമ്മാനിക്കാനുള്ള അവസരമാണ് ഷൂട്ടര്‍മാര്‍ക്ക് ഇന്ന് ലഭിക്കുന്നത്. ഷൂട്ടിങ് പോരാട്ടങ്ങള്‍ ഇന്ന് അവസാനിക്കാനിരിക്കെ ഇന്ന് നടക്കുന്ന രണ്ട് മെഡല്‍ പോരാട്ടങ്ങളിലേക്കും യോഗ്യത തേടി മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇറങ്ങും. 50 മീറ്റര്‍ എയര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഗഗന്‍ നാരംഗും സഞ്ജീവ് രാജ്പുതും ഇറങ്ങുമ്പോള്‍ ട്രാപ്പില്‍ മാനവജീത് സിങ് സന്ധുവും. റൈഫിള്‍ യോഗ്യതാ റൗണ്ട് ഉച്ചകഴിഞ്ഞ് 1.30നും ഫൈനല്‍ വൈകുന്നേരം 6.15നും. അതേ സമയം ട്രാപ്പിന്‍റെ രണ്ടാം ഘട്ട യോഗ്യതാ റൗണ്ട് 2.30ന് ആരംഭിക്കും. ഫൈനല്‍ രാത്രി 8.30നും ആരംഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല