മോഹന്‍ലാല്‍ നായകനാകുന്ന ജോഷിച്ചിത്രം ‘റണ്‍ ബേബി റണ്‍’ തിരുവോണ ദിനമായ ആഗസ്റ്റ് 29 ന് തിയേറ്ററുകളിലെത്തും. പ്രഭു സോളമന് സംവിധാനം ചെയ്ത ‘മൈന’ എന്ന തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ മനസ്സില്‍ കൂടുകൂട്ടിയ അമലാ പോളാണ് ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക.
മോഹന്‍ലാല്‍ വേണു എന്ന ചാനല്‍ ക്യാമറാമാന്റെ വേഷത്തിലഭിനയിക്കുന്ന ഈ ചിത്രത്തില്‍ അമലാ പോളിന് രേണുക എന്ന എഡിറ്ററുടെ വേഷമാണ്. ‘റണ്‍ ബേബി റണ്ണി’ ലെ മറ്റൊരു പ്രധാന കഥാപാത്രമായ ഋഷികേശിനെ അവതരിപ്പിക്കുന്നത് ബിജു മേനോനാണ്.; സിദ്ദിഖ്, ഷമ്മി തിലകന്, സായി കുമാര്‍, ശ്രീരേഖ, അപര്‍ണ്ണ നായര്‍ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍;സച്ചി-സേതു കൂട്ടുകെട്ടിലെ സച്ചു ആദ്യമായി സ്വതന്ത്ര തിരക്കഥാകൃത്താകുന്ന ചിത്രം കൂടിയാണിത്. ആര്.ഡി. രാജശേഖറാണ് ക്യാമറാമാന്..
രതീഷ് വേഗ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു നാടോടി ഗാനം ആലപിക്കുന്നുമുണ്ട്. ഗ്യാലക്സി ഫിലിംസിന്റെ ബാനറില്‍ മിലന് ജലീലാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല