മമ്മൂട്ടിയും പൃഥ്വിരാജും പ്രധാനവേഷങ്ങളിലെത്തുന്ന അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് വിദ്യ ബാലന് നായികയായി എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിദ്യയ്ക്ക് പകരം നയന്‍സ് നായികയായേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.
ഇക്കാര്യം നയന്‍സുമായി സംസാരിച്ചു കഴിഞ്ഞുവെന്നാണ് ചിത്രവുമായി ബന്ധപ്പെട്ടവര്‍ അറിയിക്കുന്നത്. എന്നാല്‍ നയന്‍താരയുടെ ഡേറ്റ് ഒരു പ്രശ്നമായി തുടരുകയാണ്. മമ്മൂട്ടിയും പൃഥ്വിരാജുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നയന്‍സിന്റെ ഡേറ്റിന് അനുസരിച്ച് ഇരുവര്‍ക്കും ഡേറ്റ് നല്‍കാനാവില്ലെന്നതാണ് പ്രധാന പ്രശ്നം. എന്നാല്‍ ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഡേറ്റ് ക്രമീകരിക്കാനാവുകയാണെങ്കില് നയന്‍സ് തന്നെ ചിത്രത്തിലെ നായികയാവും. ഡിസംബര്‍ രണ്ടാം വാരത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.
സ്വാതന്ത്ര്യലഭിച്ചതിന് ശേഷവും കേരളപ്പിറവിയ്ക്ക് മുമ്പുമുള്ള കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലം പ്രമേയമാവുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്. ചിത്രത്തില്‍ പൃഥ്വിരാജിന് വില്ലന്‍വേഷമാണ്.
പൃഥ്വിയുടെ നേതൃത്വത്തിലുള്ള ആഗസ്റ്റ് സിനിമ എന്ന നിര്‍മ്മാണക്കമ്പനിയാണ് ചിത്രത്തിന് നേതൃത്വം നല്‍കുന്നത്. മലയാളത്തിലെ വന്‍ താരങ്ങളും ഇന്ത്യന്‍ സിനിമയിലെത്തന്നെ ചില പ്രമുഖരും അണിനിരക്കുന്ന ചിത്രത്തിന്റെ കഥ അമല്‍ നീരദിന്റേതാണ്. ക്യാമറ കൈകാര്യം ചെയ്യുന്നതും അമല്‍ നീരദ് തന്നെ. ഉറുമിയ്ക്കായി തിരക്കഥ രചിച്ച ശങ്കര്‍ രാമകൃഷ്ണനാണ് ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല