സാബു കാലടി
ബഡ്ഫോര്ഡ്ഷെയറിലെ മലയാളി സംഘടനയായ ബെഡ്ഫോര്‍ഡ് മാര്‍സ്റ്റണ്‍ കേരള അസോസിയേഷന് ങ്ങപ്പന്നക്ക ബാര്‍ബിക്യു സന്ധ്യയും ഇന്‍ഡോര്‍ ഗെയിംസും മാര്‍സ്റ്റണ്‍ കമ്യൂണിറ്റി സെന്ററില്‍ സംഘടിപ്പിച്ചു. വൈകിട്ട് മൂന്നോടെ കായിക മത്സരങ്ങള്‍ ആരംഭിച്ചു. ബാഡ്മിന്റന്‍ പുരുഷ വിഭാഗം ഫൈനലില്‍ സുബിന്, റൂഹാന്‍ സഖ്യവും വനിതകളുടെ വിഭാഗത്തില്‍ ജെഫ്രീന, സ്യുതി സഖ്യവും വിജയിച്ചു. കാരംസ് ഡബിള്‍സില്‍ യൂജിന്‍, മിഥുന് സഖ്യം ആധിപത്യം തെളിയിച്ചു.
കായിക മത്സരങ്ങള്‍ക്കൊടുവില്‍ അസോസിയേഷന് അംഗങ്ങള്‍ക്കായി ബാര്‍ബിക്യു സല്‍ക്കാരവും സംഘടിപ്പിച്ചു. രാത്രി 10 വരെ ആഘോഷം തുടര്‍ന്നു. പ്രസിഡന്റ് ജേക്കബ്, സെക്രട്ടറി രാംദാസ് എന്നിവര്‍ പ്രോഗ്രാമിന്റെ വിജയത്തിന് നേതൃത്വം നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല