1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2012

ലണ്ടന്‍ : സോഷ്യല്‍ മീഡിയയില്‍ നിന്ന് അകന്ന് നില്‍ക്കുന്ന ചെറുപ്പക്കാരെ സംശയിക്കണമെന്ന് മനശാസ്ത്രജ്ഞര്‍. പുതുയുഗത്തില്‍ ഫേസ് ബുക്ക് പോലുളള സോഷ്യല്‍ മീഡിയയില്‍ അംഗമല്ലാത്ത ആളുകള്‍ സംശയിക്കപ്പെടേണ്ടവരാണന്നാണ് തൊഴിലുടമകളുടേയും മനശാസ്ത്രജ്ഞരുടേയും അഭിപ്രായം. അടുത്തിടെ തീയേറ്റര്‍ കൂട്ടക്കൊല നടത്തിയ ജെയിംസ് ഹോംസിനും നോര്‍വീജിയന്‍ കൂട്ടക്കൊല നടത്തിയ അന്‍ഡേഴ്‌സ് ബെഹ്‌റിംഗിനും ഫേസ്ബുക്ക് അക്കൗണ്ടില്ലായിരുന്നു എന്ന് ഒരു ജര്‍മ്മന്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടോ എന്നത് ഹ്യൂമന്‍ റിസോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് പരിഗണിക്കാറുണ്ടെന്ന് ഫോര്‍ബ്‌സ് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫേസ് ബുക്ക് അക്കൗണ്ട് ഇല്ലാത്തവരുടെ അപേക്ഷികള്‍ തളളിക്കളയാനാണ് പല മുന്‍നിരകമ്പനികളുടെ എച്ച് ആര്‍ഡിപ്പാര്‍ട്ട് മെന്റിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഫേസ് ബുക്കില്‍ അക്കൗണ്ടില്ലാത്ത ആളുകള്‍ ആരുമായും ഡേറ്റ് ചെയ്യാറില്ലെന്നും സ്ലേറ്റ് ഡോട്ട് കോമിന്റെ ടെക് റിപ്പോര്‍ട്ടര്‍ ഫാര്‍ഹാദ് മാന്‍ജൂ പറയുന്നു. എന്നാല്‍ പ്രായമായ ആളുകള്‍ക്ക് ഇത് പ്രശ്‌നമല്ലന്നും മാന്‍ജൂ പറയുന്നു.

ഒരു കൂട്ടക്കൊല നടത്തുന്ന അക്രമികളെ തിരിച്ചറിയാനുളള ആദ്യത്തെ ലക്ഷണം അയാള്‍ക്കൊരു സോഷ്യല്‍ മീഡിയ അക്കൗണ്ട് – പ്രത്യേകിച്ച് ഫേസ്ബുക്ക് – ഉണ്ടാകില്ല എന്നതാണ്. കൊളറാഡോ കൂട്ടക്കൊല നടത്തിയ ജെയിംസ് ഹോംസും നോര്‍വീജിയയിലെ കാര്‍ബോംബ് സ്‌ഫോടനം ആസൂത്രണം ചെയ്ത ബ്രവിക്കും ഓണ്‍ലൈന്‍ സൈറ്റുകളില്‍ സജീവമല്ലായിരുന്നു. അധികമാരും ഉപയോഗിക്കാത്ത മൈ സ്‌പേസ് എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റിലെ അംഗമായിരുന്നു ബ്രവിക്. ഹോംസ് അകട്ടെ അഡല്‍ട്ട് ഫ്രണ്ട് ഫൈന്‍ഡര്‍ എന്ന സൈറ്റിലെ അംഗമായിരുന്നു.

ശക്തവും ആരോഗ്യകരവുമായ ഒരു സാമൂഹിക ബന്ധമുണ്ടന്നതിന് തെളിവാണ് ഫേസ് ബുക്ക് ഉപയോഗിക്കുന്നതെന്നാണ് മനശാസ്ത്രജ്ഞനായ ക്രിസ്റ്റഫര്‍ മോയിലറിന്റെ അഭിപ്രായം.മറ്റ് കൂട്ടക്കൊലക്കാരെ പോലെ തന്നെ ഹോംസിനും ബ്രവിക്കിനും ശരിയായ സുഹൃത്ബന്ധങ്ങളില്ലായിരുന്നുവെന്നും മോയിലര്‍ ചൂണ്ടിക്കാട്ടുന്നു. സാധാരണ ചെറുപ്പക്കാരില്‍ ഒരാള്‍ക്ക് ഫേസ് ബുക്ക് അക്കൗണ്ട് ഇല്ല എന്നത് അയാള്‍ അപകടകാരിയാണ് എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ക്രിസ്റ്റര്‍ഫര്‍ ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.