1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2012

രണ്ടായിരം വര്‍ഷം പഴക്കമുള്ള, റോമന്‍ ഭരണകാ‍ലത്തെ കപ്പല്‍ കണ്ടെത്തി. ഇറ്റാലിയന്‍ നഗരമായ വരാസിയക്ക് സമീപം തീരപ്രദേശത്താണ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

മേഖലയില്‍ മീന്‍പിടുത്തം നടത്തുന്നവരാണ് കപ്പലിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഗവേഷകര്‍ക്കു നല്‍കിയത്. തുടര്‍ന്ന് നടത്തിയ ഗവേഷണത്തിലാണ് റോമന്‍ ഭരണകാ‍ലത്തെ കപ്പല്‍ ആണ് ഇതെന്ന് സ്ഥിരീകരിച്ചത്.

കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിക്കാത്ത കപ്പലില്‍ നിന്ന് 250 മണ്‍കുടങ്ങള്‍ കണ്ടെടുത്തു. കപ്പലിന്റെ ഘടനയെക്കുറിച്ചുള്ള പഠനം അക്കാലത്തെ വാണിജ്യ-വ്യവസായ മേഖലകളിലെ അറിവുകളിലേക്ക് നയിക്കുമെന്നു കരുതുന്നതായി ഗവേഷണത്തിനു നേതൃത്വം നല്‍കുന്ന ലഫ്. കേണല്‍ ഫ്രാന്‍സെസ്കൊ ഷിലാര്‍ദ്ദി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.