ജീന്‍സ് ധരിക്കുന്ന സ്ത്രീകള്‍ക്കെതിരേ ജാര്‍ഖണ്ഡില്‍ ആസിഡ് ആക്രമണ ഭീഷണി. ജാര്‍ഖണ്ഡ് മുക്തി സംഘിന്റെ പേരില്‍ തലസ്ഥാനമായ റാഞ്ചിയില്‍ പതിപ്പിച്ചിട്ടുള്ള പോസ്റ്ററുകളിലാണ് ഈ ഭീഷണി.ജീന്‍സ് ധരിക്കുന്ന സ്ത്രീകളും പെണ്‍കുട്ടികളും ദുപ്പട്ട ധരിക്കാതെയിറങ്ങുന്ന സ്ത്രീകള്‍ക്കുമെതിരേയാണ് പോസ്റ്ററുകള്‍.(സദാചാര പൊലീസ്)
റാഞ്ചിയിലെ രണ്ട് കോളജുകള്‍ക്ക് മുന്നിലാണ് പോസ്റ്ററുകള്‍ പ്രധാനമായും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ മാസം 20 മുതല്‍ പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നത് നിരോധിച്ചതായി പോസ്റ്ററില്‍ സംഘടന പ്രഖ്യാപിക്കുന്നു.(ആരാണീ സദാചാര പൊലീസ്?)
കമ്പനികള്‍ ഭൂമി ഏറ്റെടുക്കുന്നതിനെയും എതിര്‍ക്കുമെന്ന് പോസ്റ്ററില്‍ വ്യക്തമാക്കുന്നുണ്ട്. ഇത്തരം കമ്പനികളും ആക്രമണം നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. കൈപ്പടയില്‍ എഴുതി തയാറാക്കിയ പോസ്റ്ററുകളാണ് പതിപ്പിച്ചിരിക്കുന്നത്.
എന്നാല്‍ ഈ സംഘടനയെക്കുറിച്ച് ആദ്യമായാണു കേള്‍ക്കുന്നതെന്നു പൊലീസ് പറഞ്ഞു. ആളുകളെ ഭയപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമാണിത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല