1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 8, 2012

ഒളിമ്പിക്സിലെ മെഡലുകളുടെ എണ്ണത്തിൽ എക്കാലത്തെയും മികവ് നൽകി നാലാമതൊരു മെഡൽ ഉറപ്പിച്ച എം.സി. മേരികോം ഇന്ന് സെമിഫൈനൽ മത്സരത്തിനിറങ്ങുമ്പോൾ ഇന്ത്യയിലെ മാത്രമല്ല, ആതിഥേയ രാഷ്ട്രത്തിലെയും ആതിഥേയർ ഇടിക്കൂട്ടിലേക്ക് കണ്ണുനട്ടിരിക്കുകയാണ്. കാരണം സെമിയിൽ മേരി നേരിടുന്നത് ബ്രിട്ടന്റെ നിക്കോള ആധംസിനെയാണ്. ചരിത്രത്തിലാദ്യമായിഒളിമ്പിക്സിൽ ഉൾപ്പെടുത്തിയ വനിതാ ബോക്സിംഗിൽ ഫൈനലിലെത്താൻ കഴിയണമെന്ന ആഗ്രഹത്തോടെയാണ് മേരികോം എന്ന 29 കാരി റിംഗിലേക്കിറങ്ങുന്നത്.

പുരുഷവിഭാഗം ക്വാർട്ടറിൽ ദേവേന്ദ്രോസിംഗ് അയർലൻഡിന്റെ ബാർണസ് പാഡിക്കെതിരെയാണ് മത്സരിക്കുന്നത്. വിജേന്ദർ കുമാറും പുറത്തായതോടെ പുരുഷബോക്സിംഗിലെ അവശേഷിക്കുന്ന ഇന്ത്യൻ പ്രതീക്ഷയാണ് ദേവേന്ദ്രോ. മേരികോമിനെപ്പോലെ മണിപ്പൂരിൽ നിന്നുള്ള താരമാണ് ദേവേന്ദ്രോ. മേരിയുടെമത്സരം ഇന്ത്യൻ സമയം വൈകിട്ട് ആറിന്. ദേവേന്ദ്രോരാത്രി ഒരു മണിക്ക് ക്വാർട്ടറിനിറങ്ങും

800 മീറ്ററിൽ ഇന്ത്യൻ പ്രതീക്ഷയായ മലയാളി താരം ടിന്റു ലൂക്ക ആദ്യ റൗണ്ട് മത്സരത്തിനായി ഇന്ന് ട്രാക്കിലിറങ്ങും. 2010 ഗ്വാങ്ഷു ഏഷ്യൻ ഗെയിംസ് വെങ്കലമെഡൽ ജേതാവായ ടിന്റു എട്ട് പേരടങ്ങുന്ന ‌രണ്ടാം ഹീറ്റ്സിലാണ് മത്സരിക്കുന്നത്. ഒരു മിനിട്ട് 59.17 ആണ് ടിന്റുവിന്റെ മികച്ച സമയം. ഒരു മിനിട്ട് 55സെക്കൻഡിൽ ഓടിയിട്ടുള്ള റഷ്യൻ താരം മറിയ സവിനോവയും ഒരു മിനിട്ട് 58 സെക്കൻഡിൽ ഓടിയിട്ടുള്ള അമേരിക്കൻ താരം ആലീസ് ഷുമിത്തും ഒരു മിനിട്ട് 59.01 സെക്കൻഡിൽ ഓടിയിട്ടുളള അമേരിക്കൻ താരം ആലീസ് ഷുമിത്തും ഒരു മിനിട്ട് 59.02 സെക്കൻഡിലൽ ഓടിയിട്ടുള്ള മൊറോക്കയുടെ മലിക അക്വായിയും ടിന്റുവിനൊപ്പം മത്സരിക്കുന്നുണ്ട്. പി.ടിഉഷയുടെ ശിഷ്യയാണ് ടിന്റു. 1984 ലോസാഞ്ചലസ് ഒളിമ്പിക്സിൽ ഉഷയ്ക്ക് തലനാരിഴയ്ക്ക് വെങ്കലം നഷ്ടപ്പെട്ടതിന്റെ 28-ാം വാർഷികദിനമായ ഇന്നാണ് ടിന്റു ഒാടാനിറങ്ങുന്നതെന്നത് കൗതുകമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.