തത്വദീക്ഷ തൊട്ടുതീണ്ടിയിട്ടില്ലാത്ത മാധ്യമപ്രവര്‍ത്തനംവഴി യുകെയിലെ മലയാളീസമൂഹത്തെ തട്ടിപ്പുകാരുടെ താവളമാക്കാന്‍ ശ്രമിച്ച മഞ്ഞപ്പത്രത്തിന്റെ നടത്തിപ്പുകാരന് ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തില്‍ ആടിയുലയുന്നു. എല്ലാം മനസിലാക്കിയിട്ടും നാളിതുവരെ നിശബ്ദരായിരുന്നു സഹിച്ച മലയാളിസമൂഹം ശക്തമായി പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. സത്യംപരസ്യപ്പെടുത്തിയതിന്റെ പേരില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് മഞ്ഞപത്രകാരന്റെ ഇപ്പോഴത്തെ ഭീഷണി.
നീതിയെന്നത് സത്യമാണെന്ന് വിശ്വസിക്കുന്ന മലയാളിസമൂഹം അതുകൊണ്ടുതന്നെ മഞ്ഞപത്രക്കാരന്റെ ഭീഷണിയെ ചിരിച്ചുകൊണ്ട് നേരിടാനൊരുങ്ങുകയാണ്. അപവാദപ്രചാരണം നടത്തുന്ന കൂലിയെഴുത്തുകാരന്റെ പതിവുസ്വഭാവത്തില് ഇനി പിന്തിരിഞ്ഞോടാനും യുകെ മലയാളികള്‍ തയ്യാറല്ല. ഇനി മുതലക്കണ്ണീരൊഴുക്കിയതുകൊണ്ട് കാര്യമില്ല എന്ന സത്യം അങ്ങ് മനസിലാക്കണം. ”ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്ന്” താങ്കള്‍ മുമ്പ് പറഞ്ഞിരുന്നുവല്ലോ?. ആ പഴഞ്ചൊല്ല് താങ്കളുടെ കാര്യത്തില്‍ അറംപറ്റുകയാണ്. എല്ലാവരുംചേര്‍ന്ന് പീഡിപ്പിക്കുന്നവെന്ന താങ്കളുടെ ഇപ്പോഴത്തെ കരച്ചിലിനെ വേശ്യയുടെ ചാരിത്രപ്രസംഗം എന്നുമാത്രമേ വിശേഷിപ്പിക്കാനാവൂ.
യുകെയിലെ കലാ-സാംസ്കാരിക സാമൂഹ്യമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളെ കരിതേച്ചുകാണിക്കാനുള്ള താങ്കളുടെ ശ്രമം ഒരിക്കലും വിലപ്പോകില്ല എന്നുപറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്. കനേഷ്യസ് അത്തിപ്പൊഴിയേയും ജേക്കബ് കോയിപ്പള്ളിയേയും പോലുള്ള നിഷ്പക്ഷമതികാളായ വ്യക്തികളെ സമൂഹമധ്യത്തില്‍ താറടിച്ചുകാണിക്കാനുള്ള താങ്കളുടെ കുത്സിതശ്രമത്തിനെതിരേ പ്രതിഷേധം ഇരമ്പിക്കഴിഞ്ഞു. താങ്കളുടെ ഒരു ഇടപാടിലും താല്പര്യമില്ലാത്തവരാണ് ഇവര്‍. മലയാളികളുടെ സൗഹൃദസദസുകളില്‍ ചര്‍ച്ചചെയ്യുന്ന വിഷയങ്ങള്‍ ചാരന്മാരെക്കൊണ്ട് എരിവുംപുളിയുംചേര്‍ത്ത് മസാലപരുവത്തില് വിവാദങ്ങളും വിവരക്കേടുകളുമായി വിളമ്പുന്ന പതിവു ‘ജീര്‍ണലിസം’ കൊണ്ട് താങ്കള്‍ ഇത്തവണ ആക്രമിച്ചവരില്‍ ശുദ്ധഗതിക്കാരായ ഈ സാമൂഹ്യപ്രവര്ത്തകരുണ്ടെന്ന് മറക്കരുത്.
സോഷ്യല്‍ മീഡിയകളിലൂടെ യുകെ മലയാളികളുടെ പരിഹാസപാത്രമായി മാറിക്കഴിഞ്ഞ താങ്കള്‍ ഇത്തരം കൂട്ടായ്മകള്‍ തകര്‍ക്കാനുള്ള ശ്രമവും തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ പുതിയ ഭീഷണിയുമായി രംഗത്തുവന്നിരിക്കുന്നതെന്ന് ഞങ്ങള്‍ക്കറിയാം. മൂടുതാങ്ങികളായി കൂടെനിന്നവര്‍ ഒന്നൊന്നായി കൈ ഒഴിഞ്ഞതുള്പ്പെടെ തിരിച്ചടികള്‍ ഒരുവശത്ത്. ഇതിനിടെ ക്ഷമയുടെ നെല്ലിപ്പലക തകര്‍ന്നുവെന്നാണ് താങ്കള്‍ അവകാശപ്പെടുന്നത്. ക്ഷമയുടെ നെല്ലിപ്പലകയല്ല, തട്ടിപ്പിന്റെ കൂടാരമാണ് തകര്‍ന്ന് തടത്തില്‍ വീണിരിക്കുന്നത്.
കേരളാപോലീസ് അന്വേഷിക്കുന്ന കൊടുംക്രിമിനലായ തട്ടിപ്പുവീരനും ഭാര്യക്കുംവേണ്ടി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ട് മൂന്നാഴ്ച കഴിഞ്ഞു. താങ്കള്‍ ഈ തട്ടിപ്പുകാരനില്‍ നിന്നും കൈപ്പറ്റിയ വന്‍തുകയുടെ കാര്യം ഈ സമയത്തെല്ലാം മറച്ചുവയ്ക്കുകയായിരുന്നു. താങ്കള്‍ കൈപ്പറ്റിയ തുകയുടെ ബാങ്ക്സ്റ്റേറ്റ്മെന്റ് സഹിതം വിവരങ്ങള്‍ ഞങ്ങള്‍ പുറത്തുവിട്ടപ്പോള്‍ തട്ടിപ്പു മറയ്ക്കാന്‍ ചെപ്പടിവിദ്യകളുമായി പതുക്കെ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇത്തരം ശ്രമങ്ങളെ ജനങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ പുറംതള്ളുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
അഞ്ഞൂറുകോടി രൂപയുടെ അധിപനായി താങ്കള്‍ വാഴ്ത്തിയ വ്യക്തി ഏതാനും മാസത്തെ പരിചയത്തില്‍ 25 ലക്ഷംരൂപ കടംതന്നുവെന്നാണല്ലോ ഇപ്പോഴത്തെ അവകാശവാദം. അത് അഴിമതിയുടെ കറപുരണ്ട, നൂറുകണക്കിനാളുകളെ കണ്ണീരില്വീഴ്ത്തി സമ്പാദിച്ചതാണെന്നറിഞ്ഞിട്ടും നിങ്ങള്‍ മിണ്ടാതിരുന്നു. ഈ തുക കൈമാറിയതുസംബന്ധിച്ച് തെളിവുസഹിതം ഞങ്ങള്‍ വാര്ത്തപ്രസിദ്ധീകരിക്കുംവരെ താങ്കള്‍ ഇക്കാര്യംമറച്ചുവച്ചത് തെളിവ് നശിപ്പിക്കാനല്ലേ?. താങ്കള്‍ വാങ്ങിയ പണം താങ്കള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ചിലവഴിക്കാം. പണംതന്നയാള് തട്ടിപ്പുവീരനാണെന്ന് വ്യക്തമായിട്ടും അക്കാര്യം മൂടിവച്ചു എന്നുള്ളതാണ് ഇവിടെ സംശയങ്ങള്‍ക്ക് ഇടനല്‍കുന്നത്.
തട്ടിപ്പ് മുതലാണെന്നറിഞ്ഞും അത് വാങ്ങി യാതൊരു ഉളുപ്പിമില്ലാതെ ചെലവഴിക്കാന്‍ തയ്യാറായ താങ്കളാണ് ഏറ്റവുംവലിയ തട്ടിപ്പുകാരന്. യുകെ മലയാളികളുടെ മുഴുവന്‍ ശാപവും ഏറ്റുവാങ്ങിയ താങ്കള്‍ ഇനി ഈ മണ്ണില്‍നിന്നും ഒരാളെയും പറ്റിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. നിരവധി മലയാളി കുടുംബങ്ങളുടെ കണ്ണീരിന്റെ പങ്കുപറ്റി തടിച്ചുകൊഴുത്ത ഓണ്‍ലൈന്‍ എഡിറ്റര്‍ ഇപ്പോള്‍ ദുഃസ്വപ്നം കണ്ട് ഞെട്ടി ഉണരാന്‍ തുടങ്ങിയിരിക്കുന്നു. ഇതില്‍ നിന്നും രക്ഷപെടാനാണ് നിയമനടപടിയെന്ന ഭീഷണി. നിയമനടപടി നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി താങ്കള്‍ അക്കമിട്ടുനിരത്തിയിരിക്കുന്ന ഓരോ വ്യക്തിക്കുവേണ്ടിയും യുകെ മലയാളികള്‍ക്കു വേണ്ടിയും ഞങ്ങള്‍ ഒരുകാര്യം വ്യക്തമാക്കുകയാണ്. കുഴിച്ചുമൂടപ്പെട്ട സംഭവങ്ങള്‍ വരുംകാലങ്ങളില്‍ ഒന്നൊന്നായി പുറത്തുവരും.
താങ്കള്‍ക്കെതിരേ ശക്തമായ നിയമനടപടികള്‍ കേരളത്തിലും യുകെയിലും ആരംഭിക്കുന്നതോടൊപ്പം താങ്കളുടേയും തട്ടിപ്പുകാരായ താങ്കളുടെ സഹപ്രവര്‍ത്തകരുടേയും കുത്സിതതന്ത്രങ്ങളെ യുകെയിലെ മുഴുവന്‍ മനുഷ്യസ്നേഹികളും ചേര്‍ന്ന് എന്‍ആര്‍ഐ മലയാളി-മലയാളി വിഷന്‍ ഡോട്ട് കോം കൂട്ടുകെട്ടിലൂടെ പുറംലോകത്ത് എത്തിക്കും. ഇക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. യുകെ മലയാളികളുടെ മാധ്യമസംസ്കാരം മാറ്റിമറിക്കാനാള്ള ശ്രമത്തിന് ഞങ്ങള്‍ എളിയ തുടക്കംകുറിച്ചുകഴിഞ്ഞു. സത്യസന്ധവും കൃത്യവുമായ വിവരങ്ങള്‍ വസ്തുനിഷ്ടമായി ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുകയാണ്. സുതാര്യവും ഒപ്പം സാമൂഹ്യപ്രതിബദ്ധതയുള്ള മാധ്യമപ്രവര്‍ത്തനംവഴി പുതിയൊരു സംസ്കാരം ഇവിടെ രൂപപ്പെട്ടുവരികയാണ്. അതിനാല്‍ തട്ടിപ്പുംവെട്ടിപ്പും അവസാനിപ്പിച്ച് സത്യത്തിന്റെ മാര്‍ഗ്ഗത്തിലൂടെ തുടരാനുള്ള ഒരു എളിയ അഭ്യര്‍ത്ഥന ഞങ്ങള്‍ മുന്നോട്ടുവയ്ക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല