നയന്‍താരയെ തനിക്ക് ഇപ്പോഴും ഇഷ്ടമാണെന്ന് ചിമ്പു. എന്നാല്‍ നയന്‍സിനോട് ഇപ്പോഴുള്ള ഇഷ്ടം പ്രണയമല്ല. മറിച്ച് ഒരേ മേഖലയില്‍ ജോലി ചെയ്യുന്നവരെന്ന നിലയില്‍ നയന്‍സുമായി ആഴത്തിലുള്ള സൗഹൃദമാണ് ഉള്ളത്.
നയന്‍സ് നല്ലൊരു മനസ്സിന് ഉടമയാണ്. പ്രതിസന്ധികളില്‍ തളരാതെ നില്‍ക്കാനുള്ള ആത്മധൈര്യം അവര്‍ക്കുണ്ട്. തങ്ങള്‍ തമ്മില്‍ സിനിമയെ കുറിച്ച് മാത്രമല്ല മറ്റെല്ലാ വിഷയങ്ങളെ കുറിച്ചും സംസാരിക്കാറുണ്ടെന്നും ചിമ്പു പറയുന്നു.
വല്ലവന്‍ എന്ന തമിഴ്‌സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് നയന്‍സും ചിമ്പുവും പ്രണയത്തിലായത്. ചിത്രത്തില്‍ ഇരുവരും തമ്മിലുള്ള ചുംബനരംഗം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇരുവരുടേയും സ്വകാര്യ നിമിഷങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പുറംലോകത്ത് പരന്നതോടെ ചിമ്പുവുമായി നയന്‍സ് അകന്നു. പ്രണയബന്ധം വേര്‍പിരിഞ്ഞതോടെ ഇരുവരും തമ്മില്‍ കണ്ടാല്‍ മിണ്ടാറില്ലായിരുന്നു. എന്നാല്‍ അടുത്തിടെ ഹൈദരബാദില്‍ വച്ച് കണ്ടുമുട്ടിയ ഇരുവരും സൗഹൃദം പുതുക്കിയത് വാര്‍ത്തയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല