റോച്ച്ഡേല്‍ മലയാളി അസോസിയേഷന് 2012-2013 ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദിലീപ് മാത്യു പ്രസിഡന്റായും, ബോബി ജോര്‍ജ് സെക്രട്ടറിയായും, സാജു സൈമണ്‍ ട്രഷറര്‍ ആയും തിരഞ്ഞെടുത്തു.
ദിലീപ് മാത്യു ഇത് രണ്ടാം തവണയാണ് റിമയുടെ പ്രസിഡന്റ് ആകുന്നത്. ആദ്യകാല ട്രഷറര്‍ ആയിരുന്നു. ഉത്തമ ബോധ്യവും, നിശ്ചയ ദാര്‍ഢ്യവുമുള്ള ഒരു ടീമിനെയാണ് റിമയ്ക്ക് ലഭിച്ചിരിക്കുന്നത് എന്ന് നിയുക്ത പ്രസിഡന്റ് ദിലീപ് മാത്യു നന്ദി രേഖപ്പെടുത്തിക്കൊണ്ട് പറഞ്ഞു.
ഈ വര്‍ഷത്തെ ഓണാഘോഷം 29 ബുധനാഴ്ച നടത്തുവാനും തീരുമാനമായി.
മറ്റ് കമ്മറ്റി അംഗങ്ങള്‍: വൈസ് പ്രസിഡന്റ്-സ്മിതാ ജയിംസ്, ജോയിന്റ് സെക്രട്ടറി – ബാബു ദാമോദരന്‍, എക്സിക്യൂട്ടിവ് അംഗങ്ങള്‍- രാകേഷ് ജോര്‍ജ്, രാജു തോമസ്, അന്നക്കുട്ടി സെബാസ്റ്റ്യന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല