ലണ്ടന്‍ : ഒളിമ്പിക്‌സിനെത്തുന്ന ആഫ്രിക്കക്കാരെ സ്വീകരിക്കാനും ഭൂഖണ്ഡത്തിന്റെ സംസ്‌കാരവും ചരിത്രവും ഒളിമ്പിക്‌സിനെത്തുന്നവരെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടും സ്ഥാപിച്ച ആഫ്രിക്കന്‍ വില്ലേജ് കടത്തെ തുടര്‍ന്ന് അടച്ചുപൂട്ടി. വെസ്റ്റ് ലണ്ടനിലെ കെന്‍സിംഗ്ടണ്‍ ഗാര്‍ഡനില്‍ സ്ഥാപിച്ച ്ആഫ്രിക്കന്‍ വില്ലേജാണ് കടം തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് അടച്ചു പൂട്ടിയതെന്ന് ഒളിമ്പിക് വക്താവ് സ്ഥിരീകരിച്ചു. ആയിരക്കണക്കിന് പൗണ്ട് കടമായതിനെ തുടര്‍ന്നാണ് പവലിയന്‍ അടച്ചത്. എന്നാല്‍ എത്ര രൂപ കടമുണ്ട് എന്നത് സംബന്ധിച്ച യഥാര്‍ത്ഥ കണക്കുകള്‍ പുറത്ത് വന്നിട്ടില്ല. ടുണിഷ്യ ഡേയ്ക്ക് ശേഷം പവലിയന്‍ തുറക്കാനാകുമോ എന്ന് പരിശോധിക്കാന്‍ ഒരു മീറ്റിങ്ങ് ചേരുന്നുണ്ട്.
53 ആഫ്രിക്കന്‍ രാജ്യങ്ങള്‍ ചേര്‍ന്ന ആഫ്രിക്കന്‍ നാഷണല്‍ ഒളിമ്പിക് കമ്മറ്റിയാണ് പവലിയന്‍ സ്ഥാപിച്ചത്. ആദ്യമായാണ് ഇത്തരത്തില്‍ ഒരു പവലിയന്‍ സ്ഥാപിക്കാന്‍ ആഫ്രിക്കന്‍ നാഷണല്‍ ഒളിമ്പിക് കമ്മിറ്റി തീരുമാനിക്കുന്നത്. പ്രശസ്തമായ റോയല്‍ ആല്‍ബര്‍ട്ട് ഹാളിന് എതിര്‍വശത്തുളള പവലിയന്‍ എക്‌സിബിഷന്‍ ഏരിയയും പൊതുജനങ്ങള്‍ക്കുളള റസ്റ്റോറന്റും ചേര്‍ന്നതായിരുന്നു. ഒപ്പം ഗെയിംസ് ഒഫിഷ്യല്‍സിനും അത്‌ലറ്റ്‌സിനും സ്‌പോണസേഴ്‌സിനും വേണ്ടിയുളള റിസപ്ഷന്‍ ഏരിയയും ഇതിനോട് ഒപ്പം പ്രവര്‍ത്തിച്ചിരുന്നു. ജൂലൈ 28ന് പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം ഇതിനോടകം 80,000 ആളുകള്‍ ഇവിടം സന്ദര്‍ശിച്ചിരുന്നു.
ബുധനാഴ്ചയാണ് പവലിയന്‍ അടച്ചത്. സംഭവം പരിഹരിക്കുന്നതായി ഉടന്‍ തന്നെ യോഗം വിളിക്കുമൈന്ന് പവലിയന്റെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ബാഗ്നിസ് പറഞ്ഞു. 395,000 പൗണ്ട് കടമുണ്ടെന്ന റിപ്പോര്‍ട്ട് ശരിയാണന്ന് അദ്ദേഹം സമ്മതിച്ചു. എന്നാല്‍ കുറെയധികം കണക്കുകള്‍ കൂട്ടാനുണ്ടെന്നും അതിനാല്‍ ശരിയായ തുക ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല