ഒളിമ്പിക്സ് എണ്ണൂറ് മീറ്ററില്‍ മലയാളി താരം ടിന്റു ലൂക്ക സെമി ഫൈനലില്‍ പുറത്തായി. രാത്രി 12.30 ഓടെ നടന്ന സെമിയില്‍ ആറാമതായാണ് ടിന്റു ഫിനിഷ് ചെയ്തത്. ഇതോടെ ഇന്ത്യയുടെ 800 മീറ്റര്‍ മെഡല്‍ പ്രതീക്ഷയും തകര്‍ന്നു.
ആദ്യ ലാപ്പില്‍ നാലാം സ്ഥാനം നിലനിര്‍ത്തിയ ടിന്റു രണ്ടാം ലാപ്പില്‍ പിന്തള്ളപ്പെടുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ കാസ്റ്റര്‍ സെമന്യ(1:57.67.) ഒന്നാം സ്ഥാനത്തെത്തി. മികച്ച ഫോം പ്രകടിപ്പിച്ച സെമന്യ ആദ്യം തന്നെ ലീഡ് നേടി.
ആദ്യ ഹീറ്റ്സില്‍ കെനിയയുടെ പമേല ജെമിലോ( 1:59.42.) ഒന്നാമത്തെത്തി. മൂന്നാം ഹീറ്റ്സില്‍ റഷ്യയുടെ മരിയ സവിനോവ(1:58.57) ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തു.
ഒളിമ്പിക്സ് എണ്ണൂറു മീറ്ററില്‍ സെമിയില്‍ കടക്കുന്ന മൂന്നാമത്തെ മലയാളിയാണ് ടിന്റു. കെ എം ബീനാമോള്‍, ഷൈനി വില്‍സണ്‍ എന്നിവരാണ് ഇതിനുമുമ്പ് ഒളിമ്പിക് സെമിയില്‍ കടന്ന മലയാളികള്‍. പതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ഷൈനി വില്‍സണ്‍ കുറിച്ച റെക്കോര്‍ഡ് മറികടന്നായിരുന്നു ടിന്റു സെമിയില്‍ കയറിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല