നോട്ടിങ്ങ്ഹാം: യുകെയിലെ മലയാളി വിശ്വാസി സമൂഹം കാത്തിരുന്ന സുദിനം നാളെയാണ്. യുകെയിലെ തന്നെ ആദ്യത്തെ മെഗാ കാത്തലിക്ക് കണ്വെന്ഷന് നയിക്കുന്നത് ആത്മീയാചാര്യനായ ഫാ. മാത്യു നായ്ക്കനാം പറമ്പില്‍. യുകെയിലെങ്ങും നവീകരണ വിശ്വാസത്തിന്റെ അഗ്നി ജ്വലിപ്പിച്ച ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ഇതാദ്യമായിട്ടാണ് ഫാ. മാത്യു നായ്ക്കാംപറമ്പില്‍ ശുശ്രൂഷ നയിക്കുന്നത്.
മെഗാ കണ്വെന്ഷന് വേദിയായ കാപ്പിറ്റല്‍ എഫ്എം അരീനയില്‍ ഇതാദ്യമായിട്ടാണ് ഒരു കാത്തലിക്ക് ശുശ്രൂഷ നടക്കുന്നത്. ഒന്പതിനായിരത്തി മുന്നൂറ് ആളുകളെ ഉള്‍ക്കൊള്ളുന്നതാണ് എഫ്എം അരീന.
നാളെ രാവിലെ ഏഴ് മുതല്‍ വിശ്വാസികള്‍ക്ക് അരീനയിലേക്ക് പ്രവേശനം സാധ്യമാകും. കൃത്യം എട്ടിന് ശുശ്രൂഷകള്‍ ആരംഭിച്ച് വൈകുന്നേരം നാലിന് സമാപിക്കും. യുകെ സെഹിയോന്‍ ടീമംഗങ്ങള്‍ ഇന്ന് വൈകുന്നേരത്തോടെ നോട്ടിങ്ങ്ഹാമില്‍ എത്തിച്ചേരും. ഏറ്റവും മികച്ച ശബ്ദസംവിധാനമാണ് അരീനയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അരീനയുടെ മുന്‍ വശത്ത് സെഹിയോന്‍ യുകെ ടീമംഗങ്ങളുടെ പക്കല്‍ നിന്നും ലഭ്യമാകുന്ന സൗജന്യ പാസ്സ് കാണിച്ചാല്‍ മാത്രമേ അരീനയിലേക്ക് പ്രവേശനം സാധ്യമാകൂ. പാസ്സ് എപ്പോഴഉം കൈവശം സൂക്ഷിക്കേണ്ടതാണ്.
കുമ്പസാരം ആഗ്രഹിക്കുന്നവര്‍ അഞ്ചാം നമ്പര്‍ ബേയിലും സ്പിരിച്വല്‍ ഷെയറിങ്ങ് ആഗ്രഹിക്കുന്നവര്‍ പത്താം നമ്പര്‍ ബേയില്‍ സ്ഥാനമുറപ്പിക്കേണ്ടതാണ്.
ബൈബിള്‍, ജപമാല, എന്നിവ കൈയിലേന്തുന്നത് ഉചിതമായിരിക്കും. യുകെ സെഹിയോന്‍ കൗണ്ടറില്‍ നിന്നും ബൈബിള്‍ മറ്റ് കൊത്തലിക്ക പ്രസിദ്ധീകരണങ്ങള്‍, നടക്കുവാന്‍ പോകുന്ന ധ്യാനങ്ങളെകുറിച്ചുള്ള വിവരങ്ങള്‍ എന്നിവ ലഭ്യമാണ്. 2013 മെയ് 24മുതല്‍ ജൂണ്‍ രമ്ട് വരെ നയത്തപ്പെടുന്ന ദശദിന ധ്യാനത്തില്‍ സംബന്ധിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ പേര് രജിസ്ട്രര്‍ ചെയ്യുവാന്‍ സൗകര്യമാണ്.
അതിവിപുലമായ പാര്‍ക്കിങ്ങ് സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാറുകളില്‍ വരുന്നവര്‍ക്ക് അരീനയ്ക്ക് സമീപത്തായിട്ടുള്ള എന്സിപികാര് പാര്‍ക്കില്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്. രാവിലെ ഒന്പതിനു മുമ്പില്‍ പ്രവേശിക്കുകയാണ്. മൂന്നര പൗണ്ട് മാത്രമേ പാര്‍ക്കിങ്ങ് ഫീ ഉള്ളൂ. കോച്ചുകളില്‍ വരുന്നവര്‍ മാന്‍വേഴ്സ് സ്ട്രീറ്റ്, എവ്ലിന് സ്ട്രീറ്റ് എന്നിവടങ്ങളില്‍ ആളെയിറക്കി സ്കാറിങ്ങിന്സണ് റോഡിലെ സിറ്റി ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്. സെഹിയോന്‍ യുകെ വൈബ്സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. പാര്‍ക്കിംഗ് സംശയങ്ങള്‍ക്കും, ഗൈഡന്‍സിനും ബന്ധപ്പെടുക.
ജോണ്സണ്- 0750681077, സാജു- 07886231344
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല