1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 10, 2012

സഖറിയ പുത്തന്‍കളം

നോട്ടിങ്ങഹാം: ദൈവീക ശക്തിയുടെ അനുപമമായ സ്‌നേഹത്തിന്റെ അദ്ഭുതങ്ങളും നാളെ നോട്ടിങ്ങ്ഹാം ദര്‍ശിക്കും. ഓരോ ധ്യാനങ്ങളുടെയും നട്ടെല്ല് എന്നുള്ളത് മധ്യസ്ഥ പ്രാര്‍ത്ഥനയാണ്. യഹോവായിരേ കാത്തലിക്ക് കണ്‍വെന്‍ഷനില്‍ ദൈവമഹത്വം ദര്‍ശിക്കുവാന്‍ മാസങ്ങള്‍ക്കുമുമ്പെ ശക്തമായ മധ്യസ്ഥ പ്രാര്‍ത്ഥനകളും, അഖണ്ഡ ഉപവാസ പ്രാര്‍ത്ഥനകളും നടന്നു വരികയാണ്.

രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷനുകളില്‍ ജനബാഹുല്യം സംബന്ധിക്കുന്നത് തന്നെ ശക്തമായ മധ്യസ്ഥ പ്രാര്‍ത്ഥനയുടെ ഫലമായി ഓരോ ഹൃദയങ്ങള്‍ക്കും സംഭവിക്കുന്ന പരിവര്‍ത്തനം മൂലമാണ്.
ക്രിസ്തു വചനം പ്രഘോഷിപ്പിക്കുന്നതിന് പുതിയ മാനം നല്‍കിയ ഫാ. മാത്യു നായ്ക്കംപറമ്പില്‍ വചനം പ്രഘോഷിപ്പിക്കപ്പെടുമ്പോള്‍ സംഭവിക്കുന്ന സ്വര്‍ഗീയ അടയാളങ്ങള്‍ക്ക് ജനകോടികള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്.

മാനന്തവാടി കണ്‍വെന്‍ഷനില്‍ ഇഴഞ്ഞുനീന്തി ഭിക്ഷ യാചിച്ചു നടന്ന വ്യക്തിയ്ക്ക് ഫാ. മാത്യു നായ്ക്കംപറമ്പിലിന്റെ വചന ശുശ്രൂഷയില്‍ ദൈവീക സ്പര്‍ശനം സാധ്യമായപ്പോള്‍ തുള്ളിച്ചാടി സ്‌റ്റേറ്റിങ്ങിലേയ്ക്ക് ഓടിയക്കയറിയത് അദ്ഭുതങ്ങളില്‍ ഒന്ന് മാത്രമാണ്.

യുകെയിലെങ്ങും വിശ്വാസത്തീക്കനല്‍ സ്ഥാപിച്ച യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ ഫായ സോജി ഓലിക്കല്‍, അദ്ഭുത വിടുതല്‍ ശുശ്രൂഷകനായ ഫാ. ജോമോന്‍ തൊമ്മാന എന്നിവരുടെ തീക്ഷണമായ പ്രാര്‍ത്ഥനയും പരിഹാരബലികളും മനുഷ്യഹൃദയങ്ങളെ വുശ്വാസ ഉരുക്ക കോട്ടയാക്കുവാന്‍ ഉപകരിച്ചു. നാളത്തെ മെഗാ കണ്‍വെന്‍ഷനിലൂടെ വിശ്വാസ അഗ്നിനി യുകെ യിലെങ്ങും കത്തിപ്പടരുമ്പോള്‍ നവ സുവിശേഷവത്കരണത്തിന് തുടക്കം കുറിക്കുകയാണ്.

ദൈവരാജ്യത്തിന് വേണ്ടി ജോലി ഉപേക്ഷിച്ച് യുകെ സെഹിയോന്‍ മിനിസ്ട്രിയില്‍ ഇപ്പോള്‍ അഞ്ചംഗങ്ങള്‍ ഉണ്ട്. സിസ്റ്റര്‍ മീന, ബ്രദര്‍ ജോസ്, ബ്രദര്‍ ഷാജി, ഐനീഷ്, ബ്രദര്‍ നോബിള്‍ ഇവരെ കൂടാതെ കൂടാതെ മറ്റ് രണ്ട് വ്യക്തിയോടുകൂടി ഫുള്‍ ടൈം പ്രവര്‍ത്തകരായി സേവനമനുഷ്ഠിക്കുവാന്‍ സന്നദ്ധരായിട്ടുണ്ട്. ഇവരുടെ പേര് വിവരം ചിലപ്പോള്‍ നാളെ ഔദ്യോഗികമായി പ്രഖ്യാപിചേക്കും .

കുട്ടികളുടെ ശുശ്രൂഷയില്‍ അനേകായിരം കുട്ടികളാണ് സംബന്ധിക്കുന്നത്. ഈ അവധിക്കാലത്ത് രണ്ട് ക്രിസ്റ്റീന്‍ ടമുകളാണ് യുകെയിലെങ്ങും കുട്ടികള്‍ക്കായി ധ്യാനം സംഘടിപ്പിക്കുന്നത്.

നാളെ കണ്‍വെന്‍ഷന്‍ സെന്ററിലെ മുന്‍മിരയിലെ ചില സീറ്റുകള്‍ റിസേര്‍വ് ചെയ്തിരിക്കും. കുര്‍ബാനന സ്വീകരണം സുഗമമാക്കുന്നതിനു വേണ്ടിയാണ് ഇത്തരമൊരു സജ്ജീകരണം ചെയ്യുന്നത്. കുര്‍ബാനയ്ക്ക് ശേഷം മുന്‍നിരയിലെ സീറ്റുകളില്‍ ഇരിക്കാവുന്നതാണ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുമായി ബാല്‍ക്കണിയിലേക്ക് പോകരുതെന്ന് പ്രത്യേക നിര്‍ദേശമുണ്ട്. ഓരോ ബേയിലും വോളണ്ടിയേഴ്‌സിന്റെ നിര്‍ദേശം സ്വീകരിക്കണമെന്ന് പ്രത്യേക അഭ്യര്‍ത്ഥനയുണ്ട്.

വിശ്വാസ തീര്‍ത്ഥാടന യാത്രയായി നാളെ യുകെയുടെ വിവിധ ദേശങ്ങളില്‍ നിന്നും വിശ്വാസികള്‍ ഒഴുകിയെത്തുമ്പോള്‍ ചരിത്ര മുഹൂര്‍ത്തത്തിനാണ് നോട്ടിങ്ങ്ഹാം അരീന സാക്ഷ്യം വഹിക്കുക.
രണ്ടായിരം വര്‍ഷങ്ങള്‍ക്കു ശേഷവും അദ്ഭുതങ്ങള്‍ തീര്‍ന്നിട്ടില്ലാത്ത… യേശുനാമത്തിന്റെ മഹത്വം ദര്‍ശിക്കുന്നതിന് അസുലഭമായ ഭാഗ്യമാണ് യുകെ മലയാളികള്‍ക്ക് സാധ്യമായിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.