നീണ്ടൊരിടവേളയ്ക്ക് ശേഷം ജനപ്രിയ നായകന്‍ ദിലീപ് വീണ്ടും ആക്ഷന്‍ റോളിലേക്ക്. ദിലീപിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ റണ്‍വേയുടെ രണ്ടാംഭാഗമായ വാളയാര്‍ പരമശിവത്തിന്റെ ഷൂട്ടിങ് നവംബറില്‍ ആരംഭിയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.
മോഹന്‍ലാല്‍ നായകനായ റണ്‍ ബേബി പൂര്‍ത്തിയാക്കിയ സംവിധായകന്‍ ജോഷി ജോഷി അഞ്ച് ചിത്രങ്ങളുടെ സംരംഭമായ ‘ഡി കമ്പനി’യിലെ മോഹന്‍ലാല്‍ ചിത്രത്തിന്റെ പണിപ്പുരയിലാണിപ്പോള്‍. ഈ ഹ്രസ്വ ചിത്രം പൂര്‍ത്തിയാക്കിയാലുടന്‍ വാളയാര്‍ പരമശിവത്തിന്റെ ജോലികള്‍ തുടങ്ങാനാണ് ആക്ഷന്‍ ഡയറക്ടറുടെ തീരുമാനം.
കഥയുടെ കാര്യം ഏറക്കുറേ തീരുമാനമായിക്കഴിഞ്ഞ വാളയാര്‍ പരമശിവത്തിന്റെ കടലാസു ജോലികളില്‍ മുഴുകിയിരിക്കുകയാണ് ഉദയ്്കൃഷ്ണയുംസിബി.കെ തോമസും. പതിവുപോലെ കോമഡിയും ആക്ഷനും കൂട്ടിക്കലര്‍ത്തിയാണ് വാളയാര്‍ പരമശിവത്തിന് സിബി-ഉദയ് ടീം തിരക്കഥയൊരുക്കുന്നത്. കാവ്യാ മാധവനായിരുന്നു റണ്‍വേയിലെ നായിക. വാളയാര്‍ പരമശിവത്തിലും കാവ്യ നായികയാകുമെന്നാണ് സൂചനകള്‍. ചിത്രത്തില്‍ ഇന്ദ്രജിത്തും ഉണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്.
2004 ലില്‍ റിലീസ് ചെയ്ത റണ്‍വേ ദിലീപിന്റെ ആക്ഷന്‍ റോള്‍ ജനം ഇരുകയ്യുംനീട്ടി സ്വീകരിച്ചിരുന്നു. അതുവരെ കോമഡി റോളുകള്‍ മാത്രം ചെയ്തിരുന്ന ദിലീപിന്റെ കരിയറിലും റണ്‍വേ നിര്‍ണായകമായ മാറ്റങ്ങളുണ്ടാക്കി. ദിലീപിന്റെ തന്നെ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് തന്നെയാകും ചിത്രം നിര്‍മ്മിക്കുക. റണ്‍വേയ്ക്ക് മാ്ത്രമല്ല, തന്റെ കരിയറിലെ മറ്റൊരു സൂപ്പര്‍ഹിറ്രായ സിഐഡി മൂസയുടെ രണ്ടാംഭാഗമൊരുക്കാനും നടന് ആലോചനയുണ്ട്. അടുത്ത വര്‍ഷം ഇത് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല