1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 11, 2012

ലണ്ടന്‍ : വീട്ടില്‍ നിന്നും കാണാതായ പന്ത്രണ്ടുകാരിയുടെ മൃതദേഹം മുത്തശ്ശിയുടെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. ടിയ ഷാര്‍പ് എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹമാണ് പോലീസ് കണ്ടെടുത്തത്. ടിയയുടെ മരണം കൊലപാതകമാണന്ന് ഉറപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ സംശയത്തിന്റെ പേരില്‍ ടിയയുടെ മുത്തശ്ശിയുടെ കാമുകനായ സ്റ്റുവര്‍ട്ട് ഹാസലിനെ സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് അറസ്്റ്റുചെയ്തു. കഴിഞ്ഞ ദിവസം മുതല്‍ സംഭവസ്ഥലത്ത് നിന്ന് കാണാതായ സ്റ്റുവര്‍ട്ടിനെ പോലീസ് നടത്തിയ വ്യാപകമായ തിരിച്ചിനെ തുടര്‍ന്നാണ് അറസ്റ്റ് തെയ്തത്.

ടിയയെ കാണാതാകുന്നതിന് മുന്‍പ് അവസാനം കണ്ടുവെന്ന് അവകാശപ്പെട്ട വ്യക്തിയായിരുന്നു സ്റ്റുവര്‍ട്ട്. ടിയയ്ക്കു വേണ്ടിയുളള തിരച്ചിലില്‍ മുഴുവന്‍ സമയവും സ്റ്റുവര്‍ട്ട് മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു. എന്നാല്‍ ചില മൊഴികളിലെ പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് സ്റ്റുവര്‍ട്ട് സംശയത്തിന്റെ നിഴലിലാകുന്നത്. പോലീസിന് സംശയമുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് സ്റ്റുവര്‍ട്ട് തന്ത്രപരമായി സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു. എന്നാല്‍ പോലീസിന് സംശയം തോന്നിയിട്ടും ഇയാളെ അറസ്റ്റ് ചെയ്യാന്‍ വൈകിയതും ആള്‍ താമസമുളള വീട്ടില്‍ നിന്ന് ഒരാഴ്ചക്ക് ശേഷം ടിയയുടെ മൃതദേഹം കണ്ടെത്തിയതും ദുരൂഹത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വെളളിയാഴ്ചയാണ് സൗത്ത് ലണ്ടനിലെ ന്യൂ ആഡിംഗ്ടണിലുളള മുത്തശ്ശി ക്രിസ്റ്റീന്‍ ഷാര്‍പിന്റെ വീട്ടില്‍ നിന്ന് ടിയയെ കാണാതാകുന്നത്.

അടു്ത്തുളള കടയില്‍ ഒരു ജോഡി ചെരുപ്പ് വാങ്ങാനായി പോവുകയാണ് എന്നാണ് വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുന്‍പ് ടിയ തന്നോട് പറഞ്ഞിരുന്നതെന്ന് സ്റ്റുവര്‍ട്ട് പോലീസിന് മൊഴി നല്‍കിയിരുന്നു. ഒരാഴ്ചയായി എണ്‍പത് പേരടങ്ങുന്ന പോലീസ് സംഘം ടിയയ്ക്കായി നഗരം മുഴുവന്‍ അരിച്ചുപെറുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ക്രിസ്റ്റീന്റെ വീട്ടിലേക്ക് തിരച്ചില്‍ വ്യാപിച്ചത്. തിരച്ചിലിനായി കൊണ്ടുവന്ന പോലീസ് പട്ടി മണം പിടിച്ച് വീട്ടിലേക്ക് തിരികെ കയറിയതാണ് സംശയം ബലപ്പെടാന്‍ കാരണം. ക്രിസ്റ്റീന്റെ വീട്ടിലെ തിരച്ചില്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തതായിരുന്നുവെന്നാണ് സ്‌കോട്ട്‌ലാന്‍ഡ് പോലീസിന്റെ വാദം. എല്ലായിടത്തും തിരയുന്നതിന്റെ ഭാഗമായാണ് ക്രിസ്റ്റീന്റെ വീടും തിരച്ചിലില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ പോലീസ് പട്ടി തിരികെ കയറിയത് സംശയം ബലപ്പെടുത്തി. തുടര്‍ന്ന കൂടുതല്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് അഞ്ച് മണിയോടെ ടിയയുടെ മൃതദേഹം വീടിന്റെ തട്ടിന്‍പുറത്ത് നിന്ന് ലഭിച്ചത്.

ടിയയുടെ ദുരുഹസാഹചര്യത്തിലുളള തിരോധാനത്തെ തുടര്‍ന്ന ടിയയുടെ മാതാവ് നാതാലി അടക്കമുളള കുടുംബാംഗങ്ങള്‍ കഴിഞ്ഞ ഏഴ് ദിവസമായി വീട്ടിലുണ്ടായിരുന്നു. ടിയയെ കാണാതായതിനെ തുടര്‍ന്ന് സ്റ്റുവര്‍ട്ടിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിച്ച സ്റ്റുവര്‍ട്ടില്‍ നിന്ന് സംശയിക്കത്തക്കതായി ഒന്നും ലഭിച്ചിരുന്നില്ല. പിന്നീ്ട് ഒരു ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ടിയയ്ക്കായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലന്ന് പറഞ്ഞ് സ്റ്റുവര്‍്ട്ട് കണ്ണീരൊഴുക്കിയിരുന്നു. വ്യാഴാഴ്ചയാണ് സ്റ്റുവര്‍ട്ടിനെ കാണാതാകുന്നത്. ടിയയെ കണ്ടുപിടിക്കാന്‍ സ്വന്തമായി എന്തെങ്കിലും ചെയ്യാന്‍ പോവുകയാണന്നാണ് സ്റ്റുവര്‍ട്ട് ക്രിസ്റ്റീനോടും നതാലിയോടും പറഞ്ഞിരുന്നത്. എന്നാല്‍ എവിടേക്ക് പോവുകയാണന്ന് പറഞ്ഞിരുന്നില്ല. സ്റ്റുവര്‍ട്ടിന്റെ അറസ്റ്റ് കുടുംബാംഗങ്ങളില്‍ നടുക്കം സൃഷ്ടിച്ചിട്ടുണ്ട്. സ്റ്റുവര്‍ട്ടിനായി നഗരത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടയില്‍ സൗത്ത് ലണ്ടനിലെ മോര്‍ഡനിലുളള കനോണ്‍ ഹില്‍ കോമണില്‍ വച്ച് ഇയാളെ തിരിച്ചറിഞ്ഞവരാണ് പോലീസില്‍ വിവരമറിയിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.