1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 11, 2012

താന്‍ മരിച്ചാല്‍ ജീവിത പങ്കാളി എങ്ങനെ ജീവിക്കുമെന്നോര്‍ത്ത് ഗൂഗിള്‍ ജീവനക്കാര്‍ സങ്കടപ്പെടേണ്ട. ആ ടെന്‍ഷന്‍ മാറ്റിവച്ച് ജോലിയില്‍ ശ്രദ്ധിച്ചാല്‍ മതി. കാരണം ജീവനക്കാര്‍ മരിച്ചാല്‍ അവരുടെ കുടുംബത്തിന്റെ കാര്യം കമ്പനി നോക്കികൊളളും. കഴിവും സാമര്‍ത്ഥ്യവുമുള്ള ജീവനക്കാരെ കൂടെ നിര്‍ത്താന്‍ ഗൂഗിളിന്റെ മറ്റൊരു പദ്ധതിയാണ് ഇത്. സൗജന്യ ഭക്ഷണം, ജോലിക്കിടയില്‍ വിശ്രമിക്കാനും ഉറങ്ങാനുമുള്ള അവസരം, ഫിറ്റ്‌നസ് ക്ലാസ് എന്നിവയില്‍ തുടങ്ങി ജീവനക്കാരുടെ വീട്ടുജോലികള്‍ ചെയ്യാനുള്ള സൗകര്യം വരെ ലഭ്യമാക്കികൊണ്ടാണ് ഗൂഗിള്‍ മറ്റ് കമ്പനികള്‍ക്ക് മാതൃക ആവുന്നത്.

ജീവനക്കാര്‍ക്ക് മാത്രമല്ല അവരുടെ കുടുംബത്തിനും ഗൂഗിള്‍ അര്‍ഹമായ പരിഗണന നല്‍കുന്നുണ്ട് എന്നാണ് പുതിയ പദ്ധതി വ്യക്തമാക്കുന്നത്. ഒരു ഗൂഗിള്‍ ജീവനക്കാരന്‍ മരിച്ചാല്‍ ആ വ്യക്തിയുടെ ജീവിതപങ്കാളിക്ക് കമ്പനി ശമ്പളം നല്‍കും. മരിച്ചയാള്‍ക്കുണ്ടായിരുന്ന ശമ്പളത്തിന്റെ പകുതിയാണ് നല്‍കുക. പത്ത് വര്‍ഷം വരെ ഇത് തുടരും. ശമ്പളം മാത്രമല്ല, കമ്പനിയുടെ സ്‌റ്റോക്ക് ആനുകുല്യങ്ങളും പങ്കാളിക്ക് ലഭിക്കും. കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് ഓരോ മാസവും 1,000 ഡോളര്‍ നല്‍കും. അവര്‍ക്ക് 19 വയസ്സ് ആകുന്നത് വരെ ഇത് തുടരും. ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിക്കാനും ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് തടയാനും ഇത്തരം ശ്രമങ്ങള്‍ സഹായകമാകും എന്നാണ് ഗൂഗിളിന്റെ പ്രതീക്ഷ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.