കെ. മധു അനുപ് മേനോനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ സസ്‌പെന്‍സ് ത്രില്ലറാണ് ബാങ്കിംഗ് അവേഴ്‌സ് 10 ടു 4. ഒരു ദിവസം പത്ത് മണി മുതല്‍ നാല് മണിവരെ ബാങ്കില്‍ സംഭവിച്ച കാര്യങ്ങളാണ് ബാങ്കിംഗ് അവേഴ്‌സിന്റെ പ്രമേയം. ഒരു ബാങ്കില്‍ പത്തിനും നാലിനുമിടക്ക് നടക്കുന്ന ഒരു ക്രൈമും അതിനെ ചുറ്റിപ്പറ്റിയുളള അന്വേഷണവുമാണ് സിനിമയുടെ പ്രമേയം. പുതുമുഖങ്ങളായ സുമേഷ് – ്അമല്‍ എന്നിവരാണ് ബാങ്കിംഗ് അവേഴ്‌സിന്റെ തിരക്കഥ രചിക്കുന്നത്. അനൂപ് മേനോനെ കൂടാതെ ജിഷ്ണു, ശങ്കര്‍, മേഘ്‌നരാജ്, അശോകന്‍, സുധീഷ്, കൈലാഷ്, നിഷാന്ത് സാഗര്‍, വിഷ്ണുപ്രീയ, ലഷ്മിപ്രീയ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
മമ്മൂട്ടിക്കും ലാലിനും തിരക്കായതിനാലാണ് ഇക്കഥയില്‍ അനൂപ് മേനോനെ നായകനാക്കാന്‍ തീരുമാനിച്ചതെന്ന് കെ. മധു പറഞ്ഞു. അനൂപ് അഭിനയിച്ച സിനിമകളെ കുറിച്ച് തനിക്ക് നല്ല അഭിപ്രായമാണ് ഉളളതെന്നും മമ്മൂ്ട്ടിയേയും ലാലിനേയും മാത്രം വച്ച് സിനിമയെടുക്കാനിരുന്നാല്‍ സിനിമ എന്ന ആഗ്രഹം നടക്കില്ലെന്നും കെ. മധു ഒരു ചലച്ചിത്ര വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.
സുമേഷും അമലും ഫോണിലൂടെയാണ് ചിത്രത്തിന്റെ ത്രെഡ് പറഞ്ഞത്. വ്യത്യസ്ഥമായ ഒരു കഥയാണന്ന് കണ്ട് അവരുമായി ഡിസ്‌കസ് ചെയ്താണ് കഥ ഇപ്പോഴത്തെ രീതിയിലേക്ക് വികസിപ്പിച്ചത്. കെ. മധുവിന്റെ സ്ഥിരം തിരക്കഥാകൃത്തുക്കളായ എസ്. എന്‍. സ്വാമിയും എ കെ സാജനും ഈ പ്രോജക്ടില്‍ വരാതിരുന്നതിനെ കുറിച്ചും കെ. മധു വ്യക്തമാക്കി. എസ് എന്‍ സ്വാമി തനിക്കായി സിബിഐ സീരീസിലെ അഞ്ചാം ഭാഗം എഴുതികൊണ്ടിരിക്കുകയാണ്. ബ്ലാക്ക് ഇന്‍വെസ്റ്റിഗേറ്റേഴ്‌സ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥാ രചന പുരോഗമിക്കുകയാണ്. എ കെ സാജനും മറ്റൊരു ചിത്രത്തിന്റെ പ്ലാനിംഗിലാണ്. ബാങ്കിംഗ് അവേഴ്‌സ് ഒരു ലോ ബജറ്റ് സസ്‌പെന്‍സ് ത്രില്ലറാണ്. അതിന്റെ ചിത്രീകരണം കഴിഞ്ഞാല്‍ ഉടന്‍ സിബിഐ അഞ്ചാം ഭാഗത്തേക്ക് കടക്കാനാനാണ് കെ. മധുവിന്റെ പ്ലാന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല