ലണ്ടന്‍: ഒളിംപിക്‌സ് ഗുസ്തിയില്‍ ഇന്ത്യയുടെ യോഗേശ്വര്‍ ദത്തിന് വെങ്കലം. എട്ടുതവണ ഹോക്കിയില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീം ഒളിംപിക്‌സിലെ ഏറ്റവും നാണംകെട്ട പ്രകടനവുമായി പന്ത്രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അതേ ദിവസം തന്നെയാണ് ഇന്ത്യ ഈ ത്രസിപ്പിക്കുന്ന മെഡല്‍ സ്വന്തമാക്കിയത്.
60 കിലോ വിഭാഗത്തില്‍ മത്സരിച്ച യോഗേശ്വറിലൂടെ ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യക്ക് അഞ്ചാം മെഡല്‍ ലഭിച്ചു. 2003ലെ കോമണ്‍വെല്‍ത്ത് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്നതിലൂടെയാണ് യോഗേശ്വര്‍ വാര്‍ത്താപ്രാധാന്യം നേടാന്‍ തുടങ്ങിയത്.
പ്രീക്വാര്‍ട്ടറില്‍ പരാജയപ്പെട്ട യോഗേശ്വര്‍ റെപ്പഷാജ് റൗണ്ടിലെ മൂന്നു മല്‍സരങ്ങളില്‍ വിജയിച്ചാണ് മെഡല്‍ സ്വന്തമാക്കിയത്.
എന്നാല്‍ കാല്‍മുട്ടിനേറ്റ ഗുരുതരമായ പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലം മത്സരങ്ങളില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വന്നു. ദില്ലിയില്‍ നടന്ന 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടികൊണ്ട് വീണ്ടും ശ്രദ്ധേയനായി. പക്ഷേ, കഴുത്തിനേറ്റ പരിക്കിനെ തുടര്‍ന്ന് ഏഷ്യന്‍ ഗെയിംസ് മത്സരങ്ങളില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വന്നു.
കസാക്കിസ്താനിലെ അസ്താനില്‍ നടന്ന ഏഷ്യന്‍ യോഗ്യതാ മത്സരങ്ങളില്‍ വെള്ളിനേടികൊണ്ടാണ് ഈ 29കാരന്‍ ലണ്ടനിലേക്കുള്ള ടിക്കറ്റ് നേടിയത്. 2006ല്‍ ദോഹ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം 2008, 2012 ലെ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പുകളിലെ സ്വര്‍ണം എന്നിവ നേടിയിട്ടുണ്ട്.
ഷൂട്ടിങില്‍ വിജയ് കുമാര്‍ വെള്ളിയും ഗഗന്‍ നാരംഗ്, ബാഡ്മിന്റണില്‍ സെയ്‌ന, ബോക്‌സിങില്‍ മേരി കോം എന്നിവര്‍ വെങ്കലവും നേടിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല