അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള മമ്മിയില്‍ ശ്വാസകോശ രോഗാണുക്കളെ കണ്ടെത്തി. അര്‍ജന്റീനയില്‍ കണ്ടെത്തിയ 15കാരിയുടെ മമ്മിയിലാണ് ശ്വാസകോശ രോഗാണുക്കളെ കണ്ടെത്തിയത്.പ്രാചീന കാലത്തും ഇത്തരം രോഗാണുക്കള്‍ ഉണ്ടായിരുന്നുവെന്നത് ശാസ്ത്ര ലോകത്തിന് അത്ഭുതമായി. പതിമൂന്നു വര്‍ഷം മുന്‍പാണു പതിനഞ്ചുകാരിയുടെ മമ്മി കണ്ടെത്തിയത്. ന്യൂയോര്‍ക്ക് സിറ്റി യൂനിവേഴ്‌സിറ്റിയിലെ ആന്ത്രോപോളജിസ്റ്റുകള്‍ നടത്തിയ ഡിഎന്‍എ പഠനത്തിലാണു മമ്മിയില്‍ ശ്വാസകോശരോഗാണുക്കളെ കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ മരണത്തിനിടയാക്കിയത് ഗുരുതര ശ്വാസകോശ രോഗമാണെന്നും നിഗമനം. ഡിഎന്‍എ ഫലത്തെ തെളിയിക്കുന്നതാണ് എക്‌സറേ പരിശോധന. ബലി കൊടുക്കപ്പെട്ട പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നുമെടുത്ത പ്രോട്ടീന്‍ കലകളും അതേ കാലഘട്ടത്തിലുള്ള മറ്റൊരു മമ്മിയുടെയുമായി ഒത്തുനോക്കിയാണ് ഗവേഷകര്‍ ഇത് കണ്ടെത്തിയത്. ഇതിനു മുന്‍പ് മറ്റൊരു മമ്മിയില്‍ മലേറിയ രോഗാണുക്കളെ കണ്ടെത്തിയിരുന്നു.
1999ല്‍ അര്‍ജന്റീനയിലെ സാള്‍ട്ടയില്‍ സമുദ്രനിരപ്പില്‍ നിന്നും 6739 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അഗ്നിപര്‍വതത്തിന് മുകളില്‍ നിന്നാണ് രണ്ട് മമ്മികളും ഗവേഷകര്‍ കണ്ടെടുത്തത്. ഒരു മതാചാരത്തിന്റെ ബലി കഴിയ്ക്കപ്പെട്ടവരാണ് മമ്മികളാക്കപ്പെട്ടതെന്ന് ഗവേഷകര്‍ നേരത്തെ കണ്ടെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല