ആയിരങ്ങളെ സാക്ഷി നിര്‍ത്തി ആത്മാവിന്‍ തീമഴ പെയ്തപ്പോള്‍ ഇന്നലെ നോട്ടിംഗ്ഹാമില്‍ നടന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ അത്ഭതങ്ങളുടെ പ്രളയം .കണ്‍വന്‍ഷന്‍ നയിച്ച ഫാ. മാത്യു നായ്ക്കംപറമ്പിലിന്റെ പ്രസ്താവന യുകെയിലെ ഓരോ മലയാളികള്‍ക്കും അഭിമാനിക്കാവുന്നതാണ്. യൂറോപ്പില്‍തന്നെ ആദ്യമായിട്ടാണ് ഇത്രയും വലിയ സമൂഹത്തെ ധ്യാനിപ്പിക്കുന്നതെന്ന് ഫാ. നായ്ക്കംപറമ്പില്‍ പറഞ്ഞപ്പോള്‍ കരഘോഷമായിരുന്നു. ആത്മാവില്‍ തീമഴയായി പെയ്തിറങ്ങിയ ശുശൂഷകളില്‍ ആദ്യാവസാനം അത്ഭുതങ്ങളുടെ പെരുമഴയായിരുന്നു.
ചെറുപ്പംമുതലെ ഇടതു ചെവിയ്ക്ക് കേള്‍വി ശക്തി ഇല്ലാതിരുന്ന ആഫ്രോ കരിബിയന്‍ യുവതിയുടെ കേഴ്വി ശക്തി ലഭിച്ചുവെന്ന സാക്ഷ്യം ഉറച്ച കരഘോഷത്തോടെയും ഗാനത്തിന്റെ അകമ്പടിയോടെയുമാണ് വിശ്വാസസമൂഹം സ്വീകരിച്ചത്. ധ്യാന ശുശ്രൂഷയുടെ ഓരോ ഘട്ടങ്ങളിലും വിവിധതരം രോഗസൌഖ്യങ്ങള്‍ പറയുമ്പോള്‍ നൂറുകണക്കിന് വിശ്വാസികളാണ് സാക്ഷ്യപ്പെടുത്താന്‍ വേണ്ടി വേദിയിലേക്ക് വന്നുകൊണ്ടിരുന്നത്.
കൃത്യം എട്ട് മണിക്കുതന്നെ സ്കൂള്‍ ഓഫ് ഇവാഞ്ചലൈസേഷനിലെ അംഗങ്ങള്‍ ജപമാല ആരംഭിച്ചതോടുകൂടി ധ്യാനം ആരംഭിച്ചു. തുടര്‍ന്ന് കണ്‍വെന്‍ഷന് ചുക്കാന്‍ പിടിക്കുന്ന ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ വിടുതല്‍ ശുശ്രൂഷകള്‍ നടന്നു. ഇതേസമയം രാവിലെ ഏഴ് മുതല്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നും വിശ്വസികള്‍ എത്തിതുടങ്ങിയിരുന്നു.
കിഡ്സ്ഫോര്‍ കിങ്ങ്ഡം വെബ്സ&ദ്ധ3400;റ്റ് ഫാ. മാത| നായ്ക്കംപറമ്പില്‍ വെഞ്ചരിച്ചു. തുടര്‍ന്ന് കിഡ്സ് ഫോര്‍ കിങ്ങ്ഡം പ്രസിദ്ധീകരിച്ച മാഗസിന്‍ പ്രകാശനം ഫാ. മാത} നായ്ക്കംപറമ്പില്‍ നിര്‍വഹിച്ചു. അടുത്ത രണ്ട് മാസത്തെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനുകള്‍ ബഥേല്‍ സെന്ററിലും നവംബര്‍ മാസത്തിലെ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ നോട്ടിങ്ങ്ഹാം അരീനയിലുമായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല