ലാഹോര്‍: യു.എസ് നയതന്ത്രജ്ഞന്റെ വെടിയേറ്റു മരിച്ച പാക്കിസ്ഥാന് സ്വദേശികളില്‍ ഒരാളുടെ ഭാര്യ ആത്മഹത്യ ചെയ്തു. മുഹമ്മദ് ഹനീഫിന്റെ ഭാര്യ ഷുമേലയാണ് ജീവനൊടുക്കിയത്.
ഉറക്കഗുളികകള്‍ കഴിച്ച് അവശയായ നിലയില്‍ കണ്ടെത്തിയ ഷുമേലയെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.അറസ്റ്റിലായ യു.എസ് നയതന്ത്രഞ്ജന് റെയ്മണ്ട് ഡേവിസിനെ സര്‍ക്കാര്‍ വെറുതെ വിടാന്‍ തയാറാകുന്നു എന്ന ഭയം മൂലമാണ് ജീവനൊടുക്കുന്നതെന്ന് ആശുപത്രിയില്‍ വച്ച് മാധ്യമങ്ങളോട് ഷുമേല വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ഭര്‍ത്താവിനെ കൊന്നയാള്‍ക്ക് വധശിക്ഷ തന്നെ ലഭിക്കണം. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും ആത്മഹത്യ കുറിപ്പില്‍ ഷുമേല എഴുതി.
ഇരട്ടക്കൊലകുറ്റത്തിന് അറസ്റ്റിലായ റെയ്മണ്ട് ഡേവിസിനെ നയതന്ത്രജ്ഞര്‍ക്കുള്ള പ്രത്യേക നിയമപരിരക്ഷ നല്കി മോചിപ്പിക്കാന്‍ പാക്കിസ്ഥാന് തയ്യാറായേക്കുമെന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനായി യു.എസിന്റെ ഭാഗത്തുനിന്നും ശക്തമായ സമ്മര്‍ദ്ദവും നിലനില്‍ക്കുന്നുണ്ട്.
കവര്‍ച്ചാശ്രമം നടത്തയി സായുധരായ രണ്ടുപേരില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് ഡേവിഡ് വെടിവച്ചതെന്നാണ് യു.എസ് നിലപാട്. അതുകൊണ്ടുതന്നെ ഡേവിസിനെ മോചിപ്പിക്കാന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന് തന്നെ പാക്ക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയോട് ഫോണില്‍ ആവശ്യപ്പെട്ടതായി ദ ന്യൂസ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല