1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2012

ലണ്ടന്‍ : ട്രയിനുകളുടെ വാര്‍ഷിക സീസണ്‍ ടിക്കറ്റുകളുടെ നിരക്കില്‍ പത്തി ശതമാനം വര്‍ദ്ധനവ് വരുത്താന്‍ ട്രയിന്‍ കമ്പനികളുടെ നീക്കം. ചൊവ്വാഴ്ച പ്രഖ്യാപിക്കാനിരിക്കുന്ന ജൂലൈ മാസത്തെ റീട്ടെയ്ല്‍ പ്രൈസ് ഇന്‍ഡെക്‌സിന്റെ അടിസ്ഥാനത്തിലായിരിക്കും അടുത്ത വര്‍ഷത്തേക്കുളള നിരക്കുകള്‍ തീരുമാനിക്കുക. കണക്കുകള്‍ സൂചിപ്പിക്കുന്നത് ആര്‍പിഐ നിരക്ക് 2.7 ശതമാനം ആണെന്നാണ്. ഇത് അനുസരിച്ച് ട്രയിന്‍ നിരക്കില്‍ ശരാശരി 5.7 ശതമാനം വര്‍ദ്ധനവ് വരുത്താന്‍ ട്രയിന്‍ കമ്പനികള്‍ക്ക് കഴിയും. എന്നാല്‍ ആര്‍പിഐയുടെ മൂന്നിരട്ടി വര്‍ദ്ധനവ് വരുത്താന്‍ ഗവണ്‍മെന്റ് നിയമങ്ങള്‍ ട്രയിന്‍ കമ്പനികളെ അനുവദിക്കുന്നുണ്ട്

ഇതനുസരിച്ച് 5.7 ശതമാനം എന്ന നിരക്കിനേക്കാള്‍ കൂടുതല്‍ വര്‍ദ്ധനവ് വരുത്താനാണ് സാധ്യത കൂടുതല്‍. നിലവില്‍ 10 ശതമാനം വര്‍ദ്ധനവ് എങ്കിലും വരുത്തുമെന്നാണ് കരുതുന്നത്. ചില റൂട്ടുകളില്‍ മാത്രം വന്‍ വര്‍ദ്ധനവ് വരുത്തികൊണ്ട് ജനങ്ങളുടെ പ്രതിക്ഷേധത്തെ നേരിടാമെന്നാണ് ട്രയിന്‍ കമ്പനികളുടെ നിലപാട്. മ്റ്റ് കമ്പനികളുടെ ട്രയിന്‍ സര്‍വ്വീസില്ലാത്ത റൂട്ടുകളില്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുകയും മറ്റ് കമ്പനികളുമായി മത്സരിക്കേണ്ടി വരുന്ന റൂട്ടുകളില്‍ ചെറിയ വര്‍ദ്ധനവ് വരുത്തുകയും ചെയ്യുന്നതാണ് നാളുകളായി ട്രയിന്‍ കമ്പനികള്‍ അവലംബിക്കുന്ന രീതി.

എന്നാല്‍ പത്ത് ശതമാനം നിരക്ക് വര്‍ദ്ധനവ് യുകെയിലെ ട്രയിന്‍യാത്രക്കാരെ കാര്യമായി ബാധി്ക്കുമെന്നാണ് കരുതുന്നത്. ഉദാഹരണത്തിന് ബ്രിംഗ്ടണില്‍ നിന്ന് ലണ്ടനിലേക്ക് ദിവസവും യാത്ര ചെയ്യുന്ന ഒരു ട്രയിന്‍ യാത്രക്കാരന്് നിരക്ക് വര്‍ദ്ധനവ് ഉണ്ടാക്കുന്ന വാര്‍ഷിക ബാധ്യത 400 പൗണ്ടാണ്. എഡിന്‍ബര്‍ഗ്ഗില്‍ നിന്ന് ഗ്ലാസ്‌ഗോയിലേക്ക് പോകുന്ന ഒരാള്‍്ക്ക് വര്‍ഷം 338 പൗണ്ട് അധികം നല്‍കേണ്ടിവരും.

എന്നാല്‍ യാതൊരു നിയന്ത്രണവുമില്ലാത്ത നിരക്ക് വര്‍ദ്ധനവിനെതിരേ ജനങ്ങള്‍ ശക്തമായ പ്രതിക്ഷേധവുമായി രംഗത്ത് വന്നു കഴിഞ്ഞു. ഗവണ്‍മെന്റ് പ്രശ്‌നത്തില്‍ ശക്തമായി ഇടപെടണമെന്ന് യാത്രക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. യാതൊരു ഔചിത്യവുമില്ലാത്ത നിരക്ക് വര്‍ദ്ധനവിന് തടയിടാന്‍ ഗവണ്‍മെന്റ് നിയമം കൊണ്ടുവരണമെന്നാണ് ഇവരുടെ ആവശ്യം. യാത്രക്കാര്‍ക്ക് മറ്റ് ഓപ്ഷനുകളില്ലാത്ത റൂട്ടുകളില്‍ ശരാശരി നിരക്ക് വര്‍ദ്ധവിലും എത്രയോ ഇരട്ടിയാണ് ട്രയിന്‍ ക്മ്പനികള്‍ ഈടാക്കുന്നത്. കഴിഞ്ഞ വര്‍ഷം ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ട്രയിന്‍ കമ്പനികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന ആര്‍പിഐയ്ക്ക് പുറമേ ഒരു ശതമാനത്തിന്റെ വര്‍ദ്ധനവാണ് നടപ്പിലാക്കിയത്. എന്നാല്‍ ഈ വര്‍ഷം ഇത്തരമൊരു അഡ്ജസ്റ്റ്‌മെന്റിന് ട്രയിന്‍ കമ്പനികള്‍ തയ്യാറാകില്ലന്നാണ് സൂചനകള്‍.

കഴിഞ്ഞ വര്‍ഷം ട്രയിന്‍ കമ്പനികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഒരു ഫോര്‍മുലയ്ക്ക് ഗവണ്‍മെന്റും ട്രയിന്‍ കമ്പനികളും ചേര്‍ന്ന് രൂപം കൊടുത്തിട്ടുണ്ടെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ട് പ്രതികരിച്ചു. അതനുസരിച്ച് ട്രയിന്‍ നിരക്കില്‍ 2012ല്‍ ആര്‍പിഐയ്‌ക്കൊപ്പം ഒരു ശതമാനം വര്‍ദ്ധനവും 2013ല്‍ ആര്‍പിഐയ്‌ക്കൊപ്പം മൂന്ന് ശതമാനം വര്‍ദ്ധനവും 2014 ല്‍ ആര്‍പിഐയ്‌ക്കൊപ്പം ഒരു ശതമാനം വര്‍ദ്ധനവും വരുത്തും. യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍്ദ്ധിപ്പിക്കാനായാണ് നിരക്ക് വര്‍ദ്ധനവ് നടപ്പിലാക്കുന്നതെന്ന് വര്‍ദ്ധനവിനെ ന്യായീകരിച്ചുകൊണ്ട് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ജസ്റ്റിന്‍ ഗ്രീനിംഗ് പറഞ്ഞു. റെയില്‍ നെറ്റ് വര്‍ക്കുകളുടെ പരിഷ്‌കരണത്തിനായി 9 ബില്യണിന്റെ പദ്ധതി കഴിഞ്ഞദിവസം ഗ്രയിനിംഗ് പ്രഖ്യാപിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.