ലണ്ടന്‍ : ഒരു സുന്ദര ജീവിതം കരുപിടിപ്പിക്കാമെന്ന സ്വപ്നവുമായി ഈ നാട്ടിലെ വിദ്യാഭ്യാസം തേടിയെത്തി അതിനിഷ്ഠൂരമായി ചതിക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടുന്നു. ഒപ്പം പാവപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ രക്തം ഊറ്റിക്കുടിച്ച് തടിച്ചുകൊഴുക്കുന്ന നിരവധി വ്യാജ യൂണിവേഴ്സിറ്റികളുടെ എണ്ണം പെരുകുന്നു. ഇക്കുറി ചതിയില്‍പെട്ടത് ഹാര്‍വാര്‍ഡ് ഹീത്രൂവില്‍ താമസിക്കുന്ന 26 വയസ്സുകാരനായ മലയാളി യുവാവാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇയാള്‍ യുകെബിഎയുടെ ഹിത്രൂവിലുളള ഡിറ്റെന്‍ഷന്‍ സെന്ററിലാണ്. ഇതാണ് കഥയുടെ സംക്ഷിപ്ത രൂപം.
മധ്യകേരളത്തിലുളള ഒരു സാധാരണകുടുംബത്തിലെ പഠിക്കാന്‍ അതിസമര്‍ത്ഥനായ യുവാവ് വിംബ്ലി ആസ്ഥാനമായുളള എ ആന്‍ഡ് എസ് ട്രയിനിംഗ് കോളേജില്‍ ബിസിനസ് മാനേജ്മെന്റ് പഠനത്തിനായി ചേരുകയായിരുന്നു. മകന്റെ ഫീസിനായി മാതാപിതാക്കള്‍ കടം വാങ്ങിയാണ് ഇയാളെ യുകെയിലേക്ക് അയച്ചത്. കടങ്ങള്‍ ഇതേവരെ വീട്ടിയിട്ടില്ല. ഫീസ് മുന്‍കൂറായി വാങ്ങിയശേഷം ഈ സ്ഥാപനം യാതൊരു മുന്നറിയിപ്പും ഇല്ലാതെ അടച്ചുപൂട്ടുകയായിരുന്നു. പിന്നീട് പാര്‍ക്ക് റൊവല് കോളേജ് എന്ന പേരില്‍ മറ്റൊരിടത്ത് തുറക്കുകയായിരുന്നു.
പഴയ സ്ഥാപനത്തിന്റെ പേരില്‍ ഇവിടെ എത്തിയ നിരവധി വിദ്യാര്‍ത്ഥികളെ ഒതുക്കുന്നതിന്റെ ഭാഗമായിട്ടാണ് കോളേജ് അധികാരികള്‍ തന്നെ ഈ വിദ്യാര്‍ത്ഥിയുടെ പേര് വിവരങ്ങള്‍ യുകെബിഎയ്ക്ക് കൈമാറുകയായിരുന്നുവെന്ന് പറയുന്നു. വിസ തീരാന്‍ ഇനി ആറുമാസങ്ങള്‍ കൂടി ബാക്കി നില്‍ക്കേ അപ്രതീക്ഷിതമായി ഉണ്ടായ നീക്കത്തില്‍ മനം തകര്‍ന്ന ഹിത്രൂവിലെ ഡിറ്റെന്‍ഷന്‍ സെന്ററില്‍ കഴിയുന്ന ഈ യുവാവിന്റെ ദുരവസ്ഥ അറിഞ്ഞ് സഹായിക്കാനെത്തിയത് ഇംഗ്ലണ്ടിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രശ്നത്തില്‍ സജീവമായി ഇടപെടുന്ന ഡെമോക്രാറ്റിക് സ്റ്റുഡന്റസ് ഫെഡറേഷനായിരുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി ഡിറ്റെന്‍ഷന്‍ സെന്ററില്‍ കഴിയുന്ന യുവാവുമായി ഡിഐഎസ്എഫ് നേതാവ് ബൈജു വര്‍ക്കി തിട്ടാലയിലും മറ്റ് പ്രവര്‍ത്തകരും ബന്ധപ്പെട്ടു കഴിഞ്ഞു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു നിയമവിദഗ്ദ്ധ ഏജന്‍സിയുമായി ബന്ധപ്പെട്ട് ഈ വിദ്യാര്‍ത്ഥിയുടെ ജാമ്യത്തിനായുളള എല്ലാ നീക്കങ്ങളും ഈ സംഘടന നടത്തികഴിഞ്ഞു. പ്രശസ്തരായ സോളിസിറ്റര്‍മാര്‍ പ്രവര്‍ത്തിക്കുന്ന ഈ നിയമ ഏജന്‍സിക്ക് കേസ് നടത്തിപ്പ് കൈമാറുന്നതിനായി ഏകദേശം 1000ത്തിലേറെ പൗണ്ട് ആവശ്യമായി വരും. ഇതിനോടകം തന്നെ ധാരാളം ആളുകള്‍ സഹായിക്കാനായി മുന്നോട്ട് വന്നു എങ്കിലും ഇതുവരെ മുഴുവന്‍ തുകയും സമാഹരിക്കാനായിട്ടില്ല.
ഓണാഘോഷത്തിന്റേയും അവധിക്കാലത്തിന്റേയും മറവില്‍ നൂറ് കണക്കിന് പൗണ്ട് ചെലവാക്കുന്ന നിരവധി മലയാളി സുഹൃത്തുക്കളും സംഘടനകളും ഈ അവസരത്തില്‍ ഈ യുവാവിനെ സഹായിക്കാന്‍ മുന്നോട്ട് വരണമെന്ന് ഡിഐഎസ്എഫ് അഭ്യര്‍ത്ഥിച്ചു. ഇതിന്റെയെല്ലാം വിശദാംശങ്ങളും കേസ് നടത്തിപ്പിന്റെ പുരോഗതിയും മലയാളി വിഷന്‍ – എന്‍ആര്‍ഐ മലയാളി വായനക്കാരെ അതാത് സമയങ്ങളില്‍ അറിയിക്കുന്നതായിരിക്കുമെന്നും നേതൃത്വം അറിയിച്ചു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഈക്കഴിഞ്ഞ മൂന്ന് മാസത്തിനുളളില്‍ ഹീത്രൂവിലെ ഡിറ്റെന്‍ഷന്‍ സെന്ററില്‍ കഴിയേണ്ടി വന്ന് നിരവധി വിദ്യാര്ത്ഥികളുണ്ട്്. അതില്‍ തന്നെ രണ്ട് പേര് മലയാളി വിദ്യാര്‍ത്ഥികളായിരുന്നു.
ബ്രൈറ്റിനടുത്തുളള ഒരു മലയാളി വിദ്യാര്‍ത്ഥിയെ ഈ നാട്ടില്‍ സ്ഥിരതാമസക്കാരായ മാതാപിതാക്കളുടെ കണ്മുന്നില് വച്ചാണ് യുകെബിഎ അറസ്റ്റ് ചെയ്തത്. അതും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍. എന്തായാലും പിന്നീട് തങ്ങള്‍ക്ക് കിട്ടിയ വിവരങ്ങള്‍ തെറ്റായിരുന്നു എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥിയെ വിട്ടയക്കുകയാണ് ഉണ്ടായത്. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും അഭ്യര്‍ത്ഥനമാനിച്ച് അക്കാര്യം വിശദമായി റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോവുകയാണ് ഉണ്ടായത്. എന്നാല്‍ എല്ലാവരുടേയും കാര്യത്തില്‍ ആ ഭാഗ്യം ലഭിക്കണമെന്നില്ല. ഹീത്രൂവിലെ ഡിറ്റെന്‍ഷന്‍ സെന്ററില്‍ കഴിയുന്ന ഈ യുവാവിനായി ചെലവിടുന്ന ഓരോ പെന്‍സിനും ഡിഐഎസ്എഫ് ഉത്തരവാദികളായിരിക്കുമെന്നും കേസിന്റെ അനന്തരഫലങ്ങളും കണ്ക്കുകളും വായനക്കാര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുമെന്നും സംഘടനാ നേതൃത്വം ഉറപ്പ് നല്‍കിയിട്ടുണ്ട്.
സംഘടനയ്ക്ക സ്വന്തമായി ഒരു അക്കൗണ്ട് ഇല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥിയുടെ അക്കൗണ്ടിലേക്കാണ് പണമയക്കേണ്ടത്. എന്നാല്‍ വരും ദിവസങ്ങളില്‍ ക്രൈസിസ് മാനേജ്മെന്റിന് വേണ്ടി സ്റ്റുഡന്റ്്സ് ഡിഫെന്‍സ് അക്കൗണ്ട് ആരംഭിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചതായി സംഘടനാഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. പൈസ അയക്കേണ്ട വിശദാംശങ്ങള്‍
അകൗണ്ട് നമ്പര്‍ : 10241906, സോര്‍ട്ട് കോഡ് 601026, അക്കൗണ്ട് ഉടമയുടെ പേര് : ആര്. ജോസ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക : സതീഷ് ശങ്കര ഗൗണ്ടര്‍ 07587943504, ബൈജു തിട്ടാല – 07891707399 , അനില്ബൂരി – 07411509410
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല