ലണ്ടന്‍ : വനിതകള്‍ക്കായി ഒരു നഗരം നിര്‍മ്മിക്കുന്നത് സൗദി സര്‍ക്കാരിന്റെ പരിഗണനയില്‍. ജോലി ചെയ്ത് ജീവിക്കണമെന്ന് ആഗ്രഹമുളള സ്ത്രീകള്‍ക്കായിട്ടാണ് സൗദിയിലെ ശരിയത്ത് നിയമങ്ങ്ള്‍ ലംഘിക്കാത്ത വിധത്തില്‍ വനിതകള്‍ക്ക് മാത്രമായി ഒരു നഗരം നിര്‍്മ്മിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. അടുത്ത വര്‍ഷം ആദ്യത്തോടെ സൗദി ഇന്‍ഡസ്ട്രിയല്‍ പ്രൊപ്പര്‍ട്ടി അതോറിറ്റി (മേഡോണ്‍) നഗരം നിര്‍മ്മിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. സിറ്റിയുടെ രൂപകല്‍പ്പന പുരോഗമിക്കുകയാണന്ന് അധികൃതര്‍ അറിയിച്ചു.
രാജ്യത്തിന്റെ കടുത്ത ഇസ്ഌമിക നിയമങ്ങള്‍ ലംഘിക്കാതെ തന്നെ ജോലി ചെയ്യാനുളള സ്ത്രീകളുടെ ആഗ്രഹം നിറവേറ്റുക എന്നതാണ് നഗരനിര്മ്മാണത്തിലൂടെ ലക്ഷ്യമിടുന്നത്. ഹാഫുഫ് മുന്‍സിപ്പാലിറ്റിയുടെ കിഴക്കന്‍ പ്രദേശത്താകും നഗരം നിര്‍മ്മിക്കുന്നത്. 500 മില്യണ്‍ റിയാലാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. ഭക്ഷ്യ സംസ്കരണം, ഫാര്‍മ്മസ്യൂട്ടിക്കല്‍സ്, ടെക്സ്റ്റയില്‍സ് എന്നി മേഖലകളിലായി 5000ത്തിലധികം തൊഴിലവസരങ്ങള്‍ ഇവിടെയുണ്ടാകുമെന്നാണ് കരുതുന്നത്. സ്ത്രീകള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ സ്ത്രീ തൊഴിലാളികള്‍ മാത്രമേ ഉണ്ടാവുകയുളളൂ.
സൗദിയിലെ ശരിഅത്ത് നിയമങ്ങള്‍ സ്ത്രീയെ ജോലിചെയ്യുന്നതില്‍ നിന്ന് വിലക്കുന്നില്ലെങ്കിലും ഏകദേശം പതിനഞ്ച് ശതമാനം സ്ത്രീകള്‍ മാത്രമാണ് ഈ രാജ്യത്ത് ജോലിചെയ്യുന്നത്. രാജ്യത്തിന്റെ വികസനത്തില്‍ സ്ത്രീകള്‍ക്ക് കൂടി പങ്കാളിത്തം ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കാന്‍ തയ്യാറായതെന്ന ഗവണ്മെന്റ് വക്താവ് അറിയിച്ചു.നിലവിലെ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ സ്ത്രീകള്‍ നടത്തുന്ന ഫാക്ടറികളും സ്ത്രീ ജീവനക്കാരും ഉണ്ടെങ്കിലും വനിതകള്‍ക്ക് മാത്രമായി ഒരു നഗരം വരുന്നതോടെ കൂടുതല്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് കഴിയുമെന്നാണ് കരുതുന്നതെന്ന് മോഡോണിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഷേക്ക് അല്‍ റഷീദ് പറഞ്ഞു.
ചെറിയ ചില മാറ്റങ്ങളുണ്ടായിട്ടുണ്ടെങ്കിലും സൗദിയിലെ വനിതകളുടെ അവകാശങ്ങള്‍ നിര്‍ണ്ണയിക്കുന്നത് മുസ്ലീം നിയമങ്ങളാണ്. പല പാശ്ചാത്യരാജ്യങ്ങളിലേയും പോലെ വനിതകള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനുളള അവകാശം സൗദിയില്‍ ഇല്ല. 2015ല്‍ തദ്ദേശീയ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് വോട്ടവകാശം ലഭിക്കുമെന്ന് സൗദി ഭരണാധികാരി അബ്ദുളള രാജാവ് അറിയിച്ചിരുന്നു. സ്ത്രീകളുടെ ഡ്രൈവിംഗ് നിയമം മൂലം നിരോധിച്ചിട്ടുളള ഏക രാജ്യമാണ് സൗദി. അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഈ വര്‍ഷം ഒളിമ്പിക്സില്‍ വനിതകളെ പങ്കെടുപ്പിക്കാന്‍ സൗദി സമ്മതം മൂളിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല