ലണ്ടന്‍ : ഭൂമിക്ക് പുറത്തെ പ്രപഞ്ചത്തില്‍ ജീവനുണ്ടോ എന്ന അന്വേഷണത്തില്‍ മനുഷ്യന് ആദ്യം സമീപിച്ചത് അയല്‍ഗ്രഹമായ ചൊവ്വയെ ആയിരുന്നു. കോടിക്കണക്കിന് മൈലുകള്‍ അകലെയാണങ്കിലും ചുവന്ന ഗ്രഹത്തിലെവിടെയോ ജീവന്റ കണികകള്‍ ഒളിച്ചിരിപ്പുണ്ടെന്ന് മനുഷ്യന് വിശ്വസിച്ചു. അതുകൊണ്ട് തന്നെയാണ് അസാധ്യമെന്ന് തോന്നിച്ചിരുന്നെങ്കിലും പര്യവേഷണ വാഹനങ്ങളുമായി ചൊവ്വയെ സമീപിക്കാന്‍ ശാസ്ത്രസമൂഹത്തിന് പ്രചോദനമായത്. എന്നാല്‍ ചുവന്ന ഗ്രഹത്തില്‍ ജീവന്റെ കണികകള്‍ ഉണ്ടാകാനുളള സാധ്യതയില്ലെന്നാണ് ചൊവ്വയില്‍ നിന്ന് ക്യൂരിയോസിറ്റി അയച്ച ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഉയര്‍ന്ന ക്വാളിറ്റിയിലുളള കളര്‍ ചിത്രങ്ങള്‍ ക്യൂരിയോസിറ്റി അയച്ച് തുടങ്ങിയത്. പാറകള്‍ നിറഞ്ഞ മരുഭൂമി കണക്ക് തരിശായി കിടക്കുന്ന ഒരു സ്ഥലത്തിന്റെ ചിത്രങ്ങളാണ് ക്യൂരിയോസിറ്റി അയച്ചുകൊണ്ടിരിക്കുന്നത്. ആദ്യമയച്ച ചിത്രങ്ങളില്‍ ചില കറുത്ത പൊട്ടുകള്‍ പോലുളള സ്ഥളങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ അത് ക്യൂരിയോസിറ്റി ലാന്‍ഡ് ചെയ്ത് സമയത്ത് ഉണ്ടായ പൊടിപടലമാണന്നാണ് ശാസ്ത്രജ്ഞരുടെ വിശദീകരണം. ഇതോടെ ജീവന്റെ സാന്നിധ്യമുണ്ടാകുമെന്ന് വിശ്വാസത്തിന് ഇതോടെ ഇളക്കം തട്ടിയിരിക്കുകയാണ്.
ഇനി ചൊവ്വയില്‍ ജീവന്റെ സാന്നിധ്യം കണ്ടുപിടിക്കാനായില്ലെങ്കിലും മനുഷ്യരാശിക്ക് അത് വലിയ ഗുണം ചെയ്യുമെന്ന് റഷ്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞനായ യുരി കാരാഷ് അറിയിച്ചു. സൗരയൂഥത്തില്‍ ഭൂമിയോട് ഏറ്റവും അധികം സാദൃശ്യം പുലര്‍ത്തുന്ന ഒരേഒരു ഗ്രഹമാണ് ചൊവ്വ. മനുഷ്യന് ആവാസയോഗ്യമായ ഒരു സാഹചര്യമുണ്ടങ്കില്‍ അതിനെ വികസിപ്പിച്ചെടുക്കാന്‍ കഴിയുമെന്ന ശാസ്ത്രസമൂഹത്തിന് ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല